 എറണാകുളം, ചാലക്കുടി മണ്ഡലം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജം

Friday 19 April 2024 3:34 PM IST

കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) സജ്ജമായി. വോട്ടിംഗ് മെഷീനുകൾ പോളിംഗിന് സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന കമ്മിഷനിംഗ് പൂർത്തിയായി. പരിശോധന പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ അതത് സ്വീകരണ, വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇവ 25ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മിഷനിംഗ്.

1,130 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1,130 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വി.വി പാറ്റ് യൂണിറ്റുകളുമാണ് കമ്മിഷനിംഗ് ചെയ്തത്. 339 കൺട്രോൾ യൂണിറ്റുകളും 395 ബാലറ്റ് യൂണിറ്റുകളും 453 വി.വി.പാറ്റ് യൂണിറ്റുകളും വിവിധ മണ്ഡലങ്ങളിലേക്ക് അധികമായി കമ്മിഷനിംഗ് ചെയ്തിട്ടുണ്ട്.

ചാലക്കുടി മണ്ഡലത്തിലെ 1198 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1198 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വി.വി പാറ്റ് യൂണിറ്റുകളുമാണ് കമ്മിഷനിംഗ് ചെയ്തത്. 238 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 349 വി.വി പാറ്റ് യൂണിറ്റുകളും അധികമായി കമ്മിഷനിംഗ് ചെയ്തു. ജില്ലാ വരണാധികാരിയും കളക്ടറുമായ എൻ.എസ്.കെ. ഉമേഷ് പ്രവർത്തനങ്ങൾ വിലയിരുത്തി.

Advertisement
Advertisement