10251 പേർ വീട്ടിൽ വോട്ട് രേഖപ്പെടുത്തി

Saturday 20 April 2024 12:30 AM IST

പാലക്കാട്: ജില്ലയിൽ 85 ന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി 15 ന് ആരംഭിച്ച പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായുളള ഹോം വോട്ടിംഗിൽ ഇതുവരെ 10,251 പേർ വോട്ട് രേഖപ്പെടുത്തി. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ 4721 പേർ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളിൽ പ്രായമുള്ള 4104 പേരും ഭിന്നശേഷിക്കാരായ 617 പേരും എട്ട് പട്ടാളക്കാർ ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ 5530 പേർ ഹോം വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളിൽ പ്രായമുള്ള 3788 പേരും ഭിന്നശേഷിക്കാരായ 1742 പേരും നാല് പട്ടാളക്കാർ ഇ.ടി.പി.ബി.എസ്(ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) മുഖേനയും വോട്ട് രേഖപ്പെടുത്തി. ഹോം വോട്ട് ഏപ്രിൽ 24 വരെ തുടരും.

വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്:

 പാലക്കാട് ലോക്സഭാ മണ്ഡലം

പട്ടാമ്പി 85 വയസിന് മുകളിലുള്ളവർ 596, ഭിന്നശേഷിക്കാർ 117
ഷൊർണൂർ 85 വയസിന് മുകളിലുള്ളവർ 565, ഭിന്നശേഷിക്കാർ 76
ഒറ്റപ്പാലം 85 വയസിന് മുകളിലുള്ളവർ 752, ഭിന്നശേഷിക്കാർ 86
കോങ്ങാട് 85 വയസിന് മുകളിലുള്ളവർ 549, ഭിന്നശേഷിക്കാർ 64
മലമ്പുഴ 85 വയസിന് മുകളിലുള്ളവർ 736, ഭിന്നശേഷിക്കാർ 137
പാലക്കാട് 85 വയസിന് മുകളിലുള്ളവർ 507, ഭിന്നശേഷിക്കാർ 91
മണ്ണാർക്കാട് 85 വയസിന് മുകളിലുള്ളവർ 399, ഭിന്നശേഷിക്കാർ 46

 ആലത്തൂർ ലോക്സഭാ മണ്ഡലം

തരൂർ 85 വയസിന് മുകളിലുള്ളവർ 464, ഭിന്നശേഷിക്കാർ 169
ചിറ്റൂർ 85 വയസിന് മുകളിലുള്ളവർ 564, ഭിന്നശേഷിക്കാർ 273
നെന്മാറ 85 വയസിന് മുകളിലുള്ളവർ 486, ഭിന്നശേഷിക്കാർ 200
ആലത്തൂർ 85 വയസിന് മുകളിലുള്ളവർ 481, ഭിന്നശേഷിക്കാർ 190
ചേലക്കര 85 വയസിന് മുകളിലുള്ളവർ 621, ഭിന്നശേഷിക്കാർ 256
വടക്കാഞ്ചേരി 85 വയസിന് മുകളിലുള്ളവർ 619, ഭിന്നശേഷിക്കാർ 359
കുന്നംകുളം 85 വയസിന് മുകളിലുള്ളവർ 553, ഭിന്നശേഷിക്കാർ 295


 തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പോസ്റ്റൽ വോട്ടിംഗ് ഇന്ന് കൂടി

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ഏപ്രിൽ 18 ന് ആരംഭിച്ച പോസ്റ്റൽ വോട്ടിംഗ് ആദ്യഘട്ടം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മണ്ഡലത്തിന് കീഴിലെ അതത് ട്രെയിനിംഗ് സെന്ററിലെത്തിയാണ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തേണ്ടത്.

രണ്ടാം ഘട്ടത്തിൽ 21, 22, 23, 24 തിയതികളിലായി പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച വരണാധികാരികളുടെ ഹെഡ് ക്വാർട്ടേഴ്സ് സെന്ററിലാണ് പോസ്റ്റൽ വോട്ടിംഗ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്താനാകാത്ത ഉദ്യോഗസ്ഥർക്ക് 21, 22, 23, 24 തിയതികളിൽ ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്താം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോസ്റ്റൽ വോട്ടിംഗ് നടക്കുന്നത്.

Advertisement
Advertisement