ജന്മ ശതാബ്ദി വിജ്ഞാന സദസ്

Friday 19 April 2024 7:58 PM IST

പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ വളയൻ ചിരങ്ങര പുലിയാമ്പിള്ളി കോണിപ്പാട്ട് വീട്ടിൽ അനിൽകുമാറിന്റെ വസതിയിൽ സർവമതസമ്മേളന ശതാബ്ദി, ഗുരു നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി വിജ്ഞാന സദസ്സ് ഇന്ന് വൈകിട്ട് ആറിന് സംഘടിപ്പിക്കും. സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം അങ്കമാലി ശ്രീ നാരായണ ധർമ്മവിദ്യാപീഠം പ്രസിഡന്റ്‌ പ്രദീപ്‌ പാറപ്പുറം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ കൂടൽ ശോഭൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, ജില്ലാ സഹകരികളായ സുനിൽ മാളിയേക്കൽ, എ.കെ. മോഹനൻ, ഷാജി പഴയിടം, വിനോദ് അനന്തൻ തുടങ്ങിയവർ സംസാരിക്കും.

Advertisement
Advertisement