പുതിയ ട്രെയിൻ: ആഹ്ലാദ പ്രകടനം

Friday 19 April 2024 8:46 PM IST

കൊച്ചി: പട്‌ന- എറണാകുളം അൺറിസർവ്ഡ് ട്രെയിൻ അനുവദിച്ചതിനെ ഇടപ്പള്ളി റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. സന്തോഷ സൂചകമായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോസിൻ തോമസിന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണനും ഏലൂർ ഗോപിനാഥും ചേർന്ന് രക്തചന്ദനതൈ നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു. അജയ്, ജിഷ, അജയൻ സി.എസ് മണികണ്ഠൻ, ആന്റണി മാക്കാപറമ്പിൽ തുടങ്ങിയവർ ഇടപ്പള്ളി എന്നിവർ പങ്കെടുത്തു. ടി.ടി. ഇ.വിനോദിന്റെ മരണത്തെ തുടർന്ന് അന്ത്യോദയ ട്രെയിനുകൾ ആവശ്യപ്പെട്ട് റയിൽവേ മന്ത്രിക്ക് അസോസിയേഷൻ കത്തയച്ചു.

Advertisement
Advertisement