'ആടുജീവിതം- നോവലും സിനിമയും' ചർച്ച

Saturday 20 April 2024 12:03 AM IST

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിമാസ വായനകൂട്ടായ്മയിൽ 'ആടുജീവിതം- നോവലും സിനിമയും" എന്ന വിഷയം ചർച്ച ചെയ്തു. നോവലിസ്റ്റ് ഹസൻ നാസർ ചർച്ച ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡന്റ് സീന മാധവൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ജയപ്രകാശ്, ഗിരിജ കാരുവള്ളിൽ, ശ്രീകാന്ത് മട്ടാഞ്ചേരി, ഹാരീസ് അബു, സുൽഫത്ത് ബഷീർ, സി.എസ്.ജോസഫ്, പ്രീതി സാജ്‌കുമാർ, വി.സി.ജോസഫ്, പി.വി.വിമൽകുമാർ, എന്നിവർ സംസാരിച്ചു.