അജാനൂരിൽ എൽ.ഡി.എഫ് റാലി
Saturday 20 April 2024 12:16 AM IST
കാഞ്ഞങ്ങാട്: കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാൻ കോൺഗ്രസ്- ബിജെ.പി ഒത്തുകളി നടക്കുകയാണെന്ന് ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. എൽ.ഡി.എഫ് അജാനൂർ വെസ്റ്റ് ലോക്കൽ തിരഞ്ഞെടുപ്പ് റാലി നോർത്ത് കോട്ടച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അസിനാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി. കരുണാകരൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി കൃഷ്ണൻ, ഐ.എൻഎൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, എൻ.സി.പി.എസ് ജില്ലാ ജനറൽ സെക്രട്ടറി ഉദിനൂർ സുകുമാരൻ, ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ടി നന്ദകുമാർ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.