രാജ്മോഹൻ ഉണ്ണിത്താന്റെ രണ്ടാം ഘട്ട പര്യടനം

Saturday 20 April 2024 12:19 AM IST
രാജ്‌മോഹൻ ഉണ്ണിത്താന്റെ രണ്ടാം ഘട്ട പര്യടനം ബോട്ട് ജെട്ടി പരിസരത്ത് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: യു.ഡി.എഫ് കാസർകോട് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ രണ്ടാം ഘട്ട തൃക്കരിപ്പൂർ നിയോജക മണ്ഡലപര്യടനം തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ജി.സി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, നേതാക്കളായ എം. അസിനാർ, കരിമ്പിൽ കൃഷ്ണൻ, കെ.വി ഗംഗാധരൻ, അഡ്വ. കെ.കെ രാജേന്ദ്രൻ, മാമുനി വിജയൻ, വി.കെ.പി ഹമീദലി, വി.കെ.കെ ബാവ, ടി.സി.എ റഹ്മാൻ, മിനി ചന്ദ്രൻ, മടിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻർ, ഇ.എം. കുട്ടി ഹാജി, എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement