റെയിൽവേ നടപടി സ്വാഗതാർഹമെന്ന്

Saturday 20 April 2024 12:02 AM IST
റെയിൽവേ

കോഴിക്കോട് : കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ 22 ജനറൽ കോച്ചുകളുള്ള എറണാകുളം- പാറ്റ്‌ന ട്രെയിൻ ആരംഭിക്കുന്നതും ബംഗളൂരു- കോയമ്പത്തൂർ ഡബിൾ ഡക്കർ ട്രെയിൻ പാലക്കാട് വരെ നീട്ടുന്നതും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. കൊച്ചുവേളിയിൽ നിന്ന് ഹൗറയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത് ആ റൂട്ടിലെ മറ്റു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ ഉപകരിക്കും. നിർദ്ദിഷ്ട ബംഗളൂരു- പാലക്കാട് ഡബിൾ ഡക്കർ ഷൊർണൂരിലേക്കും ബംഗളൂരു, കണ്ണൂർ, മംഗലാപുരം വഴി ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുകയാണെങ്കിൽ മലബാറുകാർക്ക് കൂടുതൽ പ്രയോജനകരമായിരിക്കു

മെന്നും കോൺഫെഡറേഷൻ ദേശീയ ചെയർമാൻ ഡോ.എ.വി. അനൂപും വർക്കിംഗ് ചെയർമാൻ ഷെവ. സി.ഇ. ചാക്കുണ്ണിയും പറഞ്ഞു.

Advertisement
Advertisement