വെസ്റ്റ വൈറ്റ്‌ ചോക്ലേറ്റ് ഐസ്‌ക്രീം വിപണിയിൽ

Saturday 20 April 2024 12:02 AM IST
വൈറ്റ്‌ ചോക്ലേറ്റ് ഐസ്‌ക്രീം

കോഴിക്കോട് : ഐസ്‌ക്രീം വിപണിയിൽ വൈറ്റ്‌ ചോക്ലേറ്റ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രിയദർശൻ ഉത്പന്നങ്ങൾ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഇതാദ്യമായാണ് വൈറ്റ്‌ ചോക്ലേറ്റ് ഐസ്‌ക്രീം അവതരിപ്പിക്കുന്നത്. ആറ് പതിറ്റാണ്ടായി കേരളത്തിൽ പാലുത്പ്പന്നങ്ങളും കാലിത്തീറ്റയും നിർമ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഉത്പന്നമാണ് വെസ്റ്റ. ശുദ്ധമായ പാലിൽ നിന്നാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്‌ക്രീം മാനേജിംഗ് ഡയറക്ടർ എം. പി .ജാക്സൺ പറഞ്ഞു. വെസ്റ്റ ഐസ്‌ക്രീം എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ്, ഡയറക്ടർ ഡോണി അക്കരക്കാരൻ ജോർജ്, എൻ. സെന്തിൽ കുമാർ, അനിൽ എം, രതീഷ് ചന്ദ്രൻ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement