എസ്.വൈ.എസ് പ്ലാറ്റ്യൂൺ അസംബ്ലി

Saturday 20 April 2024 12:02 AM IST
എസ്.വൈ.എസ്

കോഴിക്കോട് : എസ് .വൈ എസ് ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പ്ലാറ്റ്യൂൺ അസംബ്ലി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി .മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് .വൈ. എസ് എഴുപതാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാറ്റ്യൂൺ അസംബ്ലി സംഘടിപ്പിച്ചത്. നഗരത്തിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. എസ്. വൈ. എസ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. മജീദ് അരിയല്ലൂർ, ജലീൽ സഖാഫി കടലുണ്ടി, മുനീർ സഖാഫി ഓർക്കാട്ടേരി, പി. വി. അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement