ചിന്മയ മിഷന്റെ വേദാന്ത ക്ലാസ്

Friday 19 April 2024 10:05 PM IST

കൊച്ചി: എറണാകുളം ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ രണ്ടുകൊല്ലവും രണ്ടുമാസവും നീണ്ടുനിൽക്കുന്ന വേദാന്ത കോഴ്സ് നെട്ടേപ്പാടം റോഡ് സത്സംഗമന്ദിരത്തിൽ ജൂണിൽ ആരംഭിക്കും. 10 ഉപനിഷത്തുക്കൾ, സമ്പൂർണ ഭഗവദ്ഗീത, 10 വേദാന്ത പ്രകരണ ഗ്രന്ഥങ്ങൾ, ഭക്തിശാസ്ത്രങ്ങൾ, എഴുത്തച്ഛൻ, ശ്രീനാരായണ ഗുരു, രമണമഹ‌ർഷി എന്നിവരുടെ തിരഞ്ഞെടുത്ത പദ്യങ്ങൾ എന്നിവയാണ് പഠിപ്പിക്കുന്നത്. വേദപാരായണം, ധ്യാനം, ഭജന എന്നിവയും പഠനവിഷയമാണ്. 20-65 വയസുവരെയുള്ളവർക്ക് ചേരാം. ആഴ്ചയിൽ രണ്ടുദിവസം വൈകിട്ട് ആറുമുതൽ എട്ടുവരെ രണ്ട് വിഷയത്തെ അധികരിച്ചാണ് ക്ലാസ്. വനിതകൾക്ക് ആഴ്ചയിൽ രണ്ടുദിവസം രാവിലെ 10 മുതൽ 12 വരെ ക്ലാസെടുക്കും. വിവരങ്ങൾക്ക്: 9495409277.

Advertisement
Advertisement