അപേക്ഷ ക്ഷണിച്ചു
Friday 19 April 2024 10:22 PM IST
മലപ്പുറം: ജില്ലയിൽ സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സൈക്കോസോഷ്യൽ സ്ഥാപനങ്ങൾക്ക് 2024-2025ലെ ഗ്രാൻഡ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 2023-2024 വർഷം ചെലവഴിച്ച തുകയുടെ 60ശതമാനം ആണ് ഗ്രാന്റ് ഇൻഎയ്ഡ് ആയി അനുവദിക്കുന്നത്. അപേക്ഷകൾ നിർദ്ദിഷ്ട രേഖകൾ സഹിതം ഏപ്രിൽ 30നകം മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നേരിട്ടോ dsjompm@gmail.com എന്ന മെയിലിൽ പി.ഡി.എഫ്. ഡോക്യുമെന്റായോ ലഭ്യമാക്കണം. ഫോൺ-0483 2735324.