ഇടിമിന്നലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

Saturday 20 April 2024 10:45 PM IST

 ആളപായമില്ല

കൊല്ലം: ഇടിമിന്നലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. ആലപ്പാട് സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ആരോൺ എന്ന ബോട്ടിനാണ് മിന്നലേറ്റത്. ബോട്ടിന്റെ കാബിന്റെ മേൽക്കൂരയുടെ ഒരു ലെയർ പ്ലൈവുഡ് അടർന്നുമാറി. വയർലെസ്,ജി.പി.എസ്,ആന്റിന ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തി നശിച്ചു.ആളപായമില്ല. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ടിന് തീപിടിച്ചത്. ഇടിമിന്നലോടൊപ്പം മഴ പെയ്തതിനാൽ തീ പടർന്നു പിടിച്ചില്ല. പത്ത് തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നാലുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു. ഇന്നലെ പുലർച്ചെയോടെ ബോട്ട് ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചു.

Advertisement
Advertisement