വൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം

Saturday 20 April 2024 4:55 AM IST

തിരുവനന്തപുരം: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി പൊതുവിദ്യാഭ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് സീറ്റ് സംവരണവും ഫീസ് സൗജന്യവും ആവശ്യപ്പെട്ട് മലപ്പുറം കക്കാട് ജി.എം.യു.പി സ്‌കൂൾ വിദ്യാർത്ഥി - ഫാത്തിമ സനയ്യ നവകേരള സദസിൽ നൽകിയ അപേക്ഷയിലാണ് നടപടി.

സർക്കുലറിന്റെ കോപ്പി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അയച്ചു. ബസ് ഫീസ് നിർണയം സ്‌കൂളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ശാരീരിക വൈകല്യമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാനുഷിക പരിഗണനയുടെ പേരിൽ ഇളവ് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.

Advertisement
Advertisement