കേരളം ശരിയായ പാത കാണിക്കണം: സീതാറാം യെച്ചൂരി 

Saturday 20 April 2024 12:01 AM IST

കോലഞ്ചേരി: രാജ്യം രാഷ്ട്രീയമായ വലിയ പ്രതിസന്ധികൾ നേരിടവേ, ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് ശരിയായ പാതയൊരുക്കാൻ കേരളത്തിന് കഴിയണമെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി​ സീതാറാം യെച്ചൂരി പറഞ്ഞു.

യു.ഡി.എഫ് ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്റിമാരെ അറസ്​റ്റ് ചെയ്ത പോലെ പിണറായി വിജയനെ എന്ത് കൊണ്ട് അറസ്​റ്റ് ചെയ്യുന്നില്ലെന്ന പ്രചാരണം ഉയർത്തുകയാണ്. ഇന്ത്യ മുന്നണിയിലുള്ള യു.ഡി.എഫിന്റെ ഈ നയം ഏറെ ഞെട്ടിക്കുന്നതാണെന്ന് യെച്ചൂരി പറഞ്ഞു.

സം​ഘ​പ​രി​വാ​റി​ന് ​വേ​ണ്ടി
രാ​ഹുൽസം​സാ​രി​ക്ക​രു​ത്:
മ​ന്ത്രി​ ​ബാ​ല​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​സം​ഘ​പ​രി​വാ​റി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​അ​ജ​ണ്ട​യു​ടെ​ ​മൗ​ത്ത് ​പീ​സാ​യി​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​മാ​റ​രു​തെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​എ​ന്തു​കൊ​ണ്ട് ​ഇ.​ഡി.​അ​റ​സ്റ്റ് ​ചെ​യ്യു​ന്നി​ല്ലെ​ന്ന​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​പ്ര​സ്താ​വ​ന​യോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ക്കു​മ്പോ​ൾ​ ​കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ൾ​ ​കാ​ട്ടി​ക്കൂ​ട്ടു​ന്ന​ ​പൊ​റാ​ട്ട് ​നാ​ട​ക​ങ്ങ​ൾ​ ​കേ​ര​ളം​ ​ഏ​റെ​ ​ക​ണ്ട​താ​ണ്.​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​സ്വ​ർ​ണ്ണ​ക്ക​ട​ത്താ​യി​രു​ന്നു​ ​വി​ഷ​യം.​സം​സ്ഥാ​ന​ത്തെ​ ​സി.​പി.​എം.​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​ഒ​രു​ ​തെ​ളി​വും​ ​ക​ണ്ടെ​ത്താ​ൻ​ ​അ​വ​ർ​ക്കാ​യി​ല്ല.​ ​ഇ​പ്പോ​ൾ​ ​വേ​റെ​ ​വി​ഷ​യ​ങ്ങ​ളു​മാ​യി​ ​അ​ന്വേ​ഷ​ണ​ ​നാ​ട​ക​ങ്ങ​ൾ​ ​ക​ളി​ക്കു​ക​യാ​ണ്.​ബി.​ജെ.​പി.​ക്കെ​തി​രെ​ ​ഒ​ര​ക്ഷ​രം​ ​പോ​ലും​ ​മി​ണ്ടാ​ത്ത​ ​കേ​ര​ള​ത്തി​ലെ​ ​യു.​ഡി.​എ​ഫ്.​ ​നേ​താ​ക്ക​ൾ​ ​എ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​ത് ​അ​തേ​പോ​ലെ​ ​വാ​യി​ക്കു​ന്ന​ത് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​ചേ​ർ​ന്ന​ത​ല്ല.​ ​അ​ദ്ദേ​ഹം​ ​കെ.​എ​സ്.​യു.​ ​നേ​താ​വി​ന്റെ​ ​നി​ല​യി​ലേ​ക്ക് ​അ​ധ​:​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ ​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.


പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രായ
രാ​​​ഹു​​​ലി​​​ന്റെ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം
തി​​​രു​​​ത്ത​​​ണം​​​:​​​ ​​​കാ​​​രാ​​​ട്ട്
പാ​​​ല​​​ക്കാ​​​ട്:​​​ ​​​ബി.​​​ജെ.​​​പി​​​യു​​​ടെ​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​വേ​​​ട്ട​​​യാ​​​ട​​​ലി​​​ന് ​​​പി​​​ന്തു​​​ണ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​പ​​​രാ​​​മ​​​ർ​​​ശ​​​മാ​​​ണ് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​നെ​​​തി​​​രെ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ ​​​ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ​​​സി.​​​പി.​​​എം​​​ ​​​പൊ​​​ളി​​​റ്റ് ​​​ബ്യൂ​​​റോ​​​ ​​​അം​​​ഗം​​​ ​​​പ്ര​​​കാ​​​ശ് ​​​കാ​​​രാ​​​ട്ട് ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ങ്ങേ​​​യ​​​റ്റം​​​ ​​​ല​​​ജ്ജാ​​​ക​​​ര​​​വും​​​ ​​​അ​​​പ​​​ല​​​പ​​​നീ​​​യ​​​വു​​​മാ​​​യ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം​​​ ​​​തി​​​രു​​​ത്താ​​​ൻ​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​കേ​​​ന്ദ്ര​​​ ​​​നേ​​​തൃ​​​ത്വം​​​ ​​​ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്ര​​​ഥ​​​മാ​​​ദ്ധ്യാ​​​പ​​​ക​​​രു​​​ടെ
സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം:
പ​​​രി​​​ഗ​​​ണ​​​നാ​​​ ​​​പ​​​ട്ടിക
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ​​​ ​​​പ്ര​​​ഥ​​​മാ​​​ദ്ധ്യാ​​​പ​​​ക​​​ർ,​​​ ​​​ഉ​​​പ​​​ജി​​​ല്ലാ​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നാ​​​യി​​​ ​​​ഹൈ​​​സ്‌​​​കൂ​​​ൾ​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രു​​​ടെ​​​ ​​​പ​​​രി​​​ഗ​​​ണ​​​നാ​​​ ​​​പ​​​ട്ടി​​​ക​​​ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി.​​​ 94​​​ ​​​പേ​​​രാ​​​ണ് ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.​​​ ​​​സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് ​​​അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ ​​​അ​​​പേ​​​ക്ഷ​​​യു​​​ടെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​നി​​​ല​​​വി​​​ലെ​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​അ​​​ധി​​​കാ​​​രി​​​ ​​​വി​​​ടു​​​ത​​​ൽ​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് ​​​ഉ​​​ത്ത​​​ര​​​വി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ​​​സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം.​​​ ​​​സ്ഥി​​​രം​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​ക്ക് ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ ​​​ലി​​​സ്റ്റി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട​​​ണം.

Advertisement
Advertisement