വീട്ടിൽ വോട്ട് 37.73 ശതമാനം

Saturday 20 April 2024 1:04 AM IST

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ 85 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് 37.73 ശതമാനം പൂർത്തിയായി. ആബ്സെന്റി വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ 'വീട്ടിൽ വോട്ട്' അഥവാ പോസ്റ്റൽ ബാലറ്റ് വിനിയോഗം ഇപ്പോഴും തുടരുകയാണ്.
കൊല്ലം അസംബ്ലി മണ്ഡലത്തിലെ വോട്ടിംഗ് 41.75 ശതമാനമാണ്. 85 വയസ് കഴിഞ്ഞ, പോസ്റ്റൽ ബാലറ്റ് അനുമതിയുള്ള 5308 വോട്ടർമാരിൽ 1959 പേർ (36.91%) ഇതുവരെ വോട്ടവകാശം വിനിയോഗിച്ചു.


പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ കണക്ക്

(മണ്ഡലം, 85 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗം എന്ന ക്രമത്തിൽ)


ചവറ- 312,120
പുനലൂർ- 365,159
ചടയമംഗലം- 446,196
കുണ്ടറ- 214,129
കൊല്ലം-196,105
ഇരവിപുരം- 137,79
ചാത്തന്നൂർ- 289,107
കരുനാഗപ്പള്ളി-364,136
കുന്നത്തൂർ- 546,239
കൊട്ടാരക്കര- 439,108
പത്തനാപുരം- 560,136

Advertisement
Advertisement