സി.എം.ആർ.എല്ലിന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് മാത്യു കുഴൽനാടനോട് കോടതി

Saturday 20 April 2024 12:08 AM IST


തിരുവനന്തപുരം : സി.എം.ആർ. എല്ലിന് സർക്കാരിൽ നിന്ന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനായ മാത്യു കുഴൽനാടൻ എം.എൽ.എയോട് പ്രത്യേക വിജിലൻസ് കോടതി നിർദ്ദേശിച്ചു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ ഖനനം നടത്തുമ്പോൾ എന്ത് ആദായമാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്സാലോജിക് കമ്പനിക്കും ലഭ്യമാകുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കേണ്ടതുണ്ട്. മാത്രമല്ല പൊതുമേഖല സ്ഥാപനമായ കെ.എം.എം.ആർ.എല്ലിന് സി.എം.ആർ.എല്ലുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്.
മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ വിലയ്ക്കാണോ കെ. എം.എം.ആർ.എൽ, ഐ.ആർ.ഇ എന്നിവിടങ്ങളിൽ നിന്ന് സി.എം.ആർ.എല്ലിന് ലിഗ്മനൈറ്റ് ലഭ്യമായിരുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കണം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും രേഖകൾ ഹാജരാക്കാനുമായി കൂടുതൽ സമയം നൽകണമെന്ന മാത്യു കുഴൽനാടന്റെ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം സർക്കാരിനോ സർക്കാർ അധീനതയിലുള്ള സ്ഥാപനത്തിനോ മാത്രം നടത്താൻ കഴിയുന്ന കരിമണൽ ഖനനത്തിന് കെ.എം.എം.ആർ.എല്ലിനെ മറയാക്കി സി.എം.ആർ.എൽ കോടിക്കണക്കിന് രൂപയുടെ ലാഭം നേടിയെന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇതിനായി മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്നും ഇതിനുള്ള പ്രതിഫലമായി വീണയും എക്സാലോജിക് കമ്പനിയും ചെയ്യാത്ത സേവനങ്ങൾക്ക് മാസപ്പടി വാങ്ങിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാനെന്ന പേരിൽ 2018 ലെ മനുഷ്യ നിർമ്മിത പ്രളയത്തിന്റെ മറവിൽ വൻ തോതിൽ ഇപ്പോഴും കരിമണൽ ഖനനം നടക്കുന്നതായും ഹർജിക്കാരൻ കോടതിയെ ധരിപ്പിച്ചു.

ഇ.​ഡി​ക്കെ​തി​രാ​യ​ ​സി.​എം.​ആ​‌​ർ.​എ​ല്ലി​ന്റെ​ ​ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​മാ​സ​പ്പ​ടി​ക്കേ​സി​ൽ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ക​ൾ​ ​ചോ​ദ്യം​ചെ​യ്ത് ​സി.​എം.​ആ​ർ.​എ​ൽ​ ​എം.​ഡി​ ​ശ​ശി​ധ​ര​ൻ​ ​ക​ർ​ത്ത​യ​ട​ക്കം​ ​ന​ൽ​കി​യ​ ​ഉ​പ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​വേ​ന​ല​വ​ധി​ക്കു​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും​ ​പ്രാ​യാ​ധി​ക്യ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ശ​ശി​ധ​ര​ൻ​ ​ക​ർ​ത്ത​യും​ ​ചോ​ദ്യം​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​പ്പോ​ൾ​ 24​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ത​ട​ങ്ക​ലി​ൽ​വ​ച്ച് ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ​സി.​എം.​ആ​ർ.​എ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ക​ളാ​ണ് ​ജ​സ്റ്റി​സ് ​ശോ​ഭ​ ​അ​ന്ന​മ്മ​ ​ഈ​പ്പ​ൻ​ ​പ​രി​ഗ​ണി​ച്ച​ത്.
കേ​സി​ൽ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഇ.​ഡി​ ​സ​മ​യം​തേ​ടി.​ ​ചി​ല​ ​രേ​ഖ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​നു​ണ്ടെ​ന്ന് ​ഹ​ർ​ജി​ക്കാ​രും​ ​അ​റി​യി​ച്ചു.
ചോ​ദ്യം​ചെ​യ്യ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളും​ ​ഫോ​ൺ​കോ​ൾ​ ​റെ​ക്കാ​ഡു​ക​ളു​മ​ട​ക്കം​ ​ഹാ​ജ​രാ​ക്കാ​ൻ​ ​കോ​ട​തി​ ​നേ​ര​ത്തേ​ ​ഇ.​ഡി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ശ​ശി​ധ​ര​ൻ​ ​ക​ർ​ത്ത​യെ​ ​ബു​ധ​നാ​ഴ്ച​ ​ഇ.​ഡി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ചോ​ദ്യം​ചെ​യ്തി​രു​ന്നു.​ ​ഹ​ർ​ജി​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ​യാ​ണ് ​ഈ​ ​ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും​ ​സി.​എം.​ആ​‌​ർ.​എ​ൽ​ ​പ​രാ​തി​പ്പെ​ട്ടു.

Advertisement
Advertisement