ന്യൂജെൻ ഉഷാറായി, കന്നിവോട്ട് കൂടി ;  ഇലക്ഷൻ കമ്മിഷന്റെ  സത്വര നടപടി ഫലംകണ്ടു

Saturday 20 April 2024 4:18 AM IST

#പുതുതലമുറയുടെ വൈമുഖ്യം ചൂണ്ടിക്കാട്ടിയത് കേരളകൗമുദി

# ജയപരാജയങ്ങളിൽ യുവരക്തം നിർണായകം

തിരുവനന്തപുരം: ഈ വർഷം ജനുവരിവരെ വോട്ടർപട്ടികയിൽ പേരുചേർത്ത നവാഗതർ 2,88,533 ആയിരുന്നെങ്കിൽ, തുടർന്നുള്ള മൂന്നുമാസം കൊണ്ട് 5,34,394 ആയി വർദ്ധിച്ചു. പുതുതലമുറയിലെ 70 ശതമാനം പേരും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലെന്ന് കണക്കുകൾ നിരത്തി ജനുവരി 30ന് 'കേരളകൗമുദി' റിപ്പോർട്ടുചെയ്തിരുന്നു. ഇതോടെ, സെലിബ്രിറ്റി ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ബോധവൽക്കരണ പരിപാടികൾ നടത്തുകയും യുവജനസംഘടനകൾ ചെറുപ്പക്കാരെ നേരിട്ടുകണ്ട് പ്രേരിപ്പിക്കുകയും ചെയ്തു.2,45,861 പേരെയാണ് അധികമായി ചേർക്കാൻ കഴിഞ്ഞത്.

നിലവിലുള്ളതിന്റെ 50 ശതമാനം കൂടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 85 % കടന്നു. കോട്ടയം, വയനാട് ജില്ലകളിൽ ഇരട്ടിയിലേറെ വോട്ടർമാർ ചേർന്നു.മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം.കൗൾ ജില്ലാ ഓഫീസർമാരുമായും ചർച്ച ചെയ്താണ് കർമ്മ പദ്ധതിക്ക് രൂപം നൽകിയത്.

ഇരട്ടവോട്ടുകളും പിഴവുകളും ഒഴിവാക്കിയാണ് അന്തിമപട്ടിക തയ്യാറാക്കിയത്. പുരുഷവോട്ടർമാരാണ് കൂടുതൽ.

ജനുവരി 30ന് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രധാനവാർത്ത

വോട്ടുകൂട്ടാൻ ഇറങ്ങിയത്

ടൊവീനോയും നഞ്ചമ്മയും

# എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചു.

#ബോധവത്കരണത്തിന് ചലച്ചിത്രതാരം ടൊവീനോ തോമസും ഗായിക നഞ്ചമ്മയും രംഗത്തിറങ്ങി.

#ഹയ‌ർ സെക്കൻഡറി സ്കൂളിലെയും കോളേജിലെയും ഇലക്ടറൽ ലിറ്ററൽ ക്ലബ് മുഖേന കന്നിവോട്ടർമാരെ കണ്ടെത്തി

#എല്ലാ താലൂക്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടു വണ്ടി എത്തി ബോധവത്കണവും വോട്ട് ചെയ്യേണ്ടവിധവും പഠിപ്പിച്ചു.

#തെരുവുനാടകങ്ങളും ഫ്ലാഷ്മോബുകളും സംഘടിപ്പിച്ചു

46000 പേരെ അധികം

ചേർത്ത് മലപ്പുറം

(ജില്ല, പുരുഷൻ,സ്ത്രീ,ട്രാൻസ് ജെൻഡർ,ആകെ കന്നിവോട്ടർ എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ ജനുവരി 31ലെ കണക്ക്)

തിരുവനന്തപുരം

21713 (11348)

21651(11765)

01(01)

43365 (23114)

കൊല്ലം

16382 (8164)

16539 (8832)

00 (00)

39921(16996)

പത്തനംതിട്ട

6509 (3885)

6168 (3784)

00 (00)

12677 (7669)

ആലപ്പുഴ

14248 (7332)

13869 (7437)

00 (01)

28117(14770)

കോട്ടയം

10525(5080)

10310 (5292)

01(00)

20836 (10372)

ഇടുക്കി

6424 (3906)

6197(3872)

00 (00)

12621(7778)

എറണാകുളം

19930 (9972)

19105 (9950)

02(01)

38637(19923)

തൃശൂർ

29786 (17883)

28353 (17664)

02 (04)

58141(35551)

പാലക്കാട്

23558(13508)

22125(12682)

04(02)

45687(26192)

മലപ്പുറം

45966(20195)

36316(15775)

04(02)

82286 (35972)

കോഴിക്കോട്

37491(22059)

34352(20076)

04(02)

71847(42139)

വയനാട്

4518(1855)

4060(1777)

00(00)

8878(3632)

കണ്ണൂ‌ർ

28338(16631)

27826(15632)

02(02)

55166(32265)

കാസർകോട്

12096(6368)

11117(6189)

02(03)-- 23215(12560)

ആകെ

2,77,084 (147970)

2,57,288 (140542)

22(21)

5,34,394 (2,88,533)

2,77,49,159:

മുഴുവൻ പ്രായക്കാരും

ഉൾപ്പെട്ട വോട്ടർമാർ

1,04,34,536:

മുഴുവൻ വോട്ടർമാരിലും

39 വയസിൽ താഴെ

പ്രായമുള്ളവർ