ആക്‌സിസ് ബാങ്ക് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

Saturday 20 April 2024 12:36 AM IST

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് മുൻനിര പ്രീമിയം ഫാഷൻ, ബ്യൂട്ടി സ്ഥാപനമായ ഷോപ്പേഴ്‌സ് സ്റ്റോപ്പുമായി സഹകരിച്ച് ആക്‌സിസ് ബാങ്ക് ഷോപ്പേഴ്‌സ് സ്റ്റോപ്പ് കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിംഗുകളിൽ മികച്ച സേവനങ്ങൾ കാർഡിലൂടെ ലഭിക്കും.

ഉയർന്ന ഷോപ്പിംഗ് റിവാർഡുകൾ, ഇന്ധന സർചാർജ് ഇളവ്, ഡൈനിംഗ് പ്രിവിലേജുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും നേടാനാകും. കാലാവധി തീരാത്ത ഫസ്റ്റ് സിറ്റിസൺ പോയിന്റുകൾ, ഈസി ഡൈനറുമായി ചേർന്ന് പ്രതിമാസം 500 രൂപ വരെ വരുന്ന 15 ശതമാനം തൽക്ഷണ ഇളവ്, 400 രൂപ മുതൽ 5000 രൂപ വരെയുള്ള ഇടപാടുകൾക്ക് സ്റ്റേറ്റ്‌മെന്റ് മാസത്തിൽ 400 രൂപ വരെയെന്ന നിലയിൽ ഒരു ശതമാനം ഇന്ധന സർചാർജ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്ക് ലഭിക്കും.

Advertisement
Advertisement