നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്‌സിൽ ഡെറിവേറ്റീവ് തുടങ്ങുന്നു

Saturday 20 April 2024 12:38 AM IST

കൊച്ചി: നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്‌സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിന് (എൻ. എസ്. ഇ) സെബിയുടെ അനുമതി ലഭിച്ചു. ഏപ്രിൽ 24 മുതൽ ഇതിന് തുടക്കമാകും. മൂന്ന് സീരിയൽ പ്രതിമാസ ഇൻഡക്‌സ് ഫ്യൂചേഴ്‌സ്, ഇൻഡക്‌സ് ഓപ്ഷൻസ് കോണ്ടാക്ട് സൈക്കിളുകളാണ് എൻ. എസ്. ഇ അവതരിപ്പിക്കുക. മാസത്തിലെ അവസാന വെളളിയാഴ്ചയാണ് ഡെറിവേറ്റീവ് കരാറുകൾ അവസാനിക്കുന്നത്.

നിഫ്റ്റി100 സൂചികയിൽ നിന്ന് നിഫ്‌റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചിക. 1997 ജനുവരി ഒന്നിനാണ് ഈ സൂചികയ്ക്ക് തുടക്കം കുറിച്ചത്. എൻ. എസ്. ഇയിൽ ലിസ്റ്റ് ചെയ്ത ആകെ ഓഹരികളുടെ 18 ശതമാനത്തിലധികം വരുന്ന 70 ലക്ഷം കോടി രൂപയുടെ വിപണി വിഹിതമാണ് ഈ സൂചികയ്ക്കുള്ളതെന്ന് മാർച്ച് 29ലെ കണക്കുകൾ സൂചിപ്പിക്കുന്നു.

Advertisement
Advertisement