ഓട്ടോമാറ്റിക് പ്രീമിയം അടവുമായി ബജാജ് അലയൻസ് ലൈഫ്

Saturday 20 April 2024 12:39 AM IST

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് പ്രീമിയം അടവ് സൗകര്യം അവതരിപ്പിച്ച് എൻ. ആർ. ഐ പോളിസി ഉടമകൾക്കായുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. പ്രവാസി ഉപഭോക്താക്കൾക്ക് പോളിസി തുടരുന്നതിന് കൂടുതൽ സൗകര്യകരമായ പണമടയ്ക്കൽ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഓരോ തവണയും ഇടപാടുകൾ നടത്തേണ്ട ആവശ്യം ഒഴിവാക്കാനും പോളിസി മുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കും.

Advertisement
Advertisement