എഴുകോണിൽ കർഷക മഹാ പഞ്ചായത്ത്

Saturday 20 April 2024 12:39 AM IST
ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംയുക്ത കർഷക സമിതി എഴുകോണിൽ നടത്തിയ കർഷക പഞ്ചായത്ത് കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ഇടത് പക്ഷ സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംയുക്ത കർഷക സമിതി എഴുകോണിൽ കർഷക പഞ്ചായത്ത് നടത്തി.

കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു ഉദ്ഘാടനം ചെയ്തു. കർഷകസംഘം നെടുവത്തൂർ ഏരിയ പ്രസിഡന്റ് വി.സന്ദീപ് അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ.ഗീത, ഏരിയ സെക്രട്ടറി ആർ. പ്രേമചന്ദ്രൻ, കെ. ഓമനക്കുട്ടൻ , എം.പി. മനേക്ഷ ,കിസാൻ സഭ മണ്ഡലം സെക്രട്ടറി രാജേന്ദ്രൻ, ആർ. സുബ്രഹ്മണ്യം, അശോകൻ, പ്രബല ചന്ദ്രൻ, മോഹനൻ, ബൈജു, അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement