അശോക് ലൈലാൻഡുമായി കൈകോർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്

Saturday 20 April 2024 12:40 AM IST

കൊച്ചി: അശോക് ലൈലാൻഡ് വാഹന ഡീലർമാർക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രത്തിൽ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്. എസ് ബിജിയും അശോക് ലൈലാൻഡ് ട്രഷറി ഹെഡ് സി. നീലകണ്ഠനും ഒപ്പുവെച്ചു. വാഹന വിപണന രംഗത്ത് മുൻനിരയിലുള്ള അശോക് ലൈലാൻഡുമായി കൈകോർക്കുന്നതിലൂടെ വൈവിദ്ധ്യമാർന്ന ഡീലർ ഫിനാൻസ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്.

അശോക് ലൈലാൻഡിന്റെ ഡീലേഴ്‌സിന് സൗകര്യപ്രദവും സമ്പൂർണവുമായ ധനകാര്യ ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്എസ്. എസ് ബിജി പറഞ്ഞു.

Advertisement
Advertisement