പരിശോധന നടത്തി

Friday 19 April 2024 11:41 PM IST

പത്തനംതിട്ട : സ്ഥാനാർത്ഥികളുടെ തിരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട പരിശോധന, ചെലവ് നിരീക്ഷകൻ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ പൂർത്തിയായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ തയാറാക്കിയ ഷാഡോ ഒബ്‌സർവേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ സ്ഥാനാർത്ഥികൾ തങ്ങളുടെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുമായി ഒത്തുനോക്കി. ഇവ രണ്ടും തമ്മിൽ വ്യത്യാസമുള്ള സാഹചര്യത്തിൽ കണക്കുകൾ 48 മണിക്കൂറിനുള്ളിൽ ടാലിയാക്കി നൽകണമെന്ന് ഒബ്‌സർവർ നിർദേശം നൽകി. യോഗത്തിൽ സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥി പ്രതിനിധികൾ, എ.ആർ.ഒ മാർ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement