മലബാർ ഗ്രൂപ്പ് ഫെസിലിറ്റീസ് മാനേജ്മെന്റ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നു

Saturday 20 April 2024 12:41 AM IST

കൊച്ചി: മലബാർ ഗ്രൂപ്പിന്റെ S24x7 ഫെസിലിറ്റീസ് മാനേജ്മെന്റിന്റെ 24 ഓഫീസുകൾ രാജ്യമൊട്ടാകെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വിർച്വൽ മീറ്റിംഗിലൂടെ പുനരാരംഭിച്ചു. S24x7 ഫെസിലിറ്റീസ് മാനേജ്മെന്റിന് കോഴിക്കോട്, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മംഗലാപുരം, മധുരൈ, നാഗർകോവിൽ, വിജയവാഡ, വിശാഖപട്ടണം, ഹാസൻ, ഹുബ്ലി, കണ്ണൂർ, പെരിന്തൽമണ്ണ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, കോട്ടയം,

എന്നിങ്ങനെ ഇന്ത്യയിലുടനീളം 19 സോണൽ ഓഫീസുകളും അഞ്ച് റീജിയണൽ ഓഫീസുകളുമാണുള്ളത്. ഡെൽഹി, കൊൽക്കത്ത, ഒറീസ, ബിഹാർ എന്നീ സ്ഥലങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.

S24x7 ഇന്ത്യ ഓപ്പറേഷൻസ് ബിസിനസ് മേധാവി എൻ. ചന്ദ്രൻ, ഇന്റർനാഷണൽ ഓപ്പറേഷൻസ് ബിസിനസ് മേധാവി ഹാഫിസ് ചെമ്മിക്കാട്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൽ സലാം, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് എം. ഡി ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്കുട്ടീവ് ഡയറക്ടർമാരായ കെ. പി വീരാൻകുട്ടി, എ. കെ നിഷാദ്, ചീഫ് ഫിനാൻസ് ഓഫീസർ നന്ദകുമാർ എന്നിവർ പങ്കെടുത്തു.

2017ൽ സ്ഥാപിതമായ ഈ കമ്പനി എല്ലാ മലബാർ ഗോൾഡ് സ്റ്റോറുകൾക്കൊപ്പം ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ, മാളുകൾ, റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ, വീടുകൾ എന്നിവയുൾപ്പെടെയുള്ളവർക്കും സേവനം നൽകുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കും കമ്പനിയുടെ സേവനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് എം. പി അഹമ്മദ് പറഞ്ഞു.

Advertisement
Advertisement