കെ.ഫോണിന് രാജ്യാന്തര പുരസ്കാരം

Saturday 20 April 2024 12:42 AM IST

തിരുവനന്തപുരം: രാജ്യാന്തര മൊബൈൽ കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോമിന്റെ ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഒഫ് ദ ഇയർ പുരസ്‌കാരം ഇത്തവണ കെ.ഫോണിന് ലഭിച്ചു. നൂതനാശയങ്ങളിലൂടെ ഹൈപ്പർ കണക്ടഡ് ഭാവി രൂപപ്പെടുത്തിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്ക്കാരം. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് എക്‌സ്‌പോ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അവാർഡ് കൈമാറി.

അത്യാധുനിക ഒപ്‌ടിക്കൽ ഫൈബർ ശൃംഖലയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് കെ ഫോണിലൂടെ ലഭ്യമാക്കുന്നത്.

Advertisement
Advertisement