പ്രിയങ്കാഗാന്ധി ഇന്ന് ജില്ലയിൽ

Saturday 20 April 2024 1:12 AM IST

പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 2.30 ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.30 ന് മുമ്പായി സ്റ്റേഡിയത്തിലെ പന്തലിൽ പ്രവേശിക്കണമെന്ന് നേതാക്കൾ അറിയിച്ചു. ഉച്ചയ്ക്ക് 2.15 ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടർ മാർഗം പ്രിയങ്കാ ഗാന്ധി എത്തും.
പങ്കെടുക്കുവാൻ വാഹനങ്ങളിൽ എത്തുന്ന യു.ഡി.എഫ് പ്രവർത്തകർ മുനിസിപ്പിൽ സ്റ്റേഡിയത്തിന് സമീപം പ്രവർത്തകരെ ഇറക്കി വെട്ടിപ്പുറം, ശബരിമല ഇടത്താവളം, റിംഗ് റോഡിന്റെ സൗകര്യപ്രദമായ വശങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, കൺവീനർ എ. ഷംസുദ്ദീൻ, ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി മാദ്ധ്യമ വിഭാഗം ചെയർമാൻ സാമുവൽ കിഴക്കുപുറം, യു.ഡി.എഫ് ആറൻമുള നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement