കൽപ്പറ്റയിൽ വീണ്ടും കാട്ടുപോത്തിറങ്ങി, ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ

Saturday 20 April 2024 12:27 AM IST
കൽപ്പറ്റ നഗരത്തിൽ ഇന്നലെ ഇറങ്ങിയ കാട്ട് പോത്ത്

കൽപ്പറ്റ: നഗരത്തിൽ വീണ്ടും കാട്ടുപോത്തിറങ്ങി. വെള്ളിയാഴ്ച രാവിലെ രാവിലെ ഒമ്പതരയോടെയാണ് കൽപ്പറ്റ ജനമൈത്രി ജംഗ്ഷന് സമീപത്തേക്ക് കാട്ടുപോത്ത് ഓടിയെത്തിയത്. കൂസലില്ലാതെ നടന്നു നീങ്ങിയപോത്ത് ആദ്യം ജനമൈത്രി പാർക്കിലേക്കാണ് എത്തിയത്. 10 മിനിറ്റ്‌നേരം ഇവിടെ നിന്നപോത്ത് വീണ്ടും റോഡിലേക്കിറങ്ങി. പാർക്കിന്റെ വേലി ചാടി കടന്നാണ്‌ പോത്ത്‌ റോഡിൽ എത്തിയത്. പോത്ത് കൽപ്പറ്റ ടൗണിലേക്ക് നീങ്ങാതിരിക്കാൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ റോഡിൽ തടസ്സം സൃഷ്ടിച്ചു. ഇതേ തുടർന്ന് കെ.സി.പി.എം.സിയുടെ പുറകുവശത്തെ തോട്ടത്തിലേക്ക്‌ പോത്ത് ഓടി കയറി. പിന്നീട് ഇരുമ്പ് പാലത്തിനു സമീപത്തെതോട് മുറിച്ചു കടന്ന് ചുഴലി ഭാഗത്തേക്ക് നീങ്ങി. പോത്ത് ജനവാസമേഖലയിൽ തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് കൽപ്പറ്റയിൽ കാട്ടുപോത്തിറങ്ങുന്നത്. ഒരാഴ്ച മുൻപ് റാട്ടകൊല്ലിയിലും കൽപ്പറ്റ വാട്ടർ അതോറിറ്റി ഓഫീസ് പരിസരങ്ങളിലും കാട്ടുപോത്ത് എത്തിയിരുന്നു.

Advertisement
Advertisement