ശിവഗിരി ശാരദ പ്രതിഷ്ഠാ വാർഷികവും ധർമ്മമീമാംസാ പരിഷത്തും 21 മുതൽ

Saturday 20 April 2024 1:11 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ വിദ്യാദേവതയായി ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷിക മഹോത്സവമായി ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മപ്രചരണസഭയുടേയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിന് ഞായറാഴ്ച തുടക്കം കുറിക്കും. 23 വരെ തുടരും.

ഞായറാഴ്ച പുലർച്ചെ പർണ്ണശാലയിലും മഹാസമാധിയിലും ആരാധനകൾക്ക് ശേഷം 7.30 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. 9.30 ന് ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ദീപം തെളിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷ്ഠാ വാർഷികവും പരിഷത്തും ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സ്വാമി ശാരദാനന്ദ പരിഷത്ത് സന്ദേശം നൽകും. ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി സ്വാഗതവും രജിസ്ട്രാർ പി.എം. മധു നന്ദിയും പറയും.
11.30 ന് സ്വാമി സച്ചിദാനന്ദ കുമാരനാശാന്റെ നിജാനന്ദ വിലാസത്തിലും 2 ന് സ്വാമി ശാരദാനന്ദ

നവ മഞ്ജരിയിലും ക്ലാസ്സുകൾ നയിക്കും.. 3.30 ന് മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം പ്രൊഫ. എം.എ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, ഡോ. അനിത ശങ്കർ, സ്വാമി അംബികാനന്ദ എന്നിവർ പ്രസംഗിക്കും. രാത്രി 8.30 ന് ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി ബോധിതീർത്ഥ ഉദ്ഘാടനം ചെയ്യും. സ്വാമി അദ്വൈതാനന്ദ തീർത്ഥ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശ്രീനാരായണ ദാസ്, സ്വാമി വിരജാനന്ദഗിരി, സ്വാമി ദിവ്യാനന്ദ ഗിരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. . 22 ന് 7ന് സ്വാമി സാന്ദ്രാനന്ദ ധ്യാനം, യോഗാപരിശീലനം നടത്തും. 9 ന് സ്വാമി നിത്യചിന്മയി ശ്ലോകത്രയി എന്ന വിഷയത്തിൽ പഠനക്ലാസ് നയിക്കും.. 10.35 ന് മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ ദൈവദശകത്തിലും 12ന് സ്വാമി ശിവസ്വരൂപാനന്ദ തേവാരപ്പതികങ്ങളിലും സ്വാമി ധർമ്മചൈതന്യ ആത്മോപദേശ ശതകത്തിലെ മതസമന്വയം എന്ന വിഷയത്തിലും 3.35 സ്വാമി പ്രബോധതീർത്ഥ ഹോമമന്ത്രത്തിലും ക്ലാസ്സുകൾ നയിക്കും. . രാത്രി 8ന് സ്വാമി ആനന്ദ തീർത്ഥർ നിഷേധിയുടെ ആത്മശക്തി ഡോക്യുമെന്ററി പ്രദർശനവും 9.15 ന് കോട്ടയം സ്മൈലിന്റെ ശാരദാനടനം ഗുരുദേവകൃതികളുടെ നൃത്താവിഷ്കാരവും .
23ന് പുലർച്ചെ 6ന് ശ്രീശാരദാ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള വിശേഷാൽ അർച്ചന, 7 ന് വീണക്കച്ചേരി. 9 ന് ഡോ. സി.കെ. രവിയും, മുൻമന്ത്രി മുല്ലക്കര രത്നാകരനും, സ്വാമി ഗുരുപ്രകാശവും ക്ലാസ്സുകൾ നയിക്കും. . 2 ന് തമിഴ് - കന്നട സമ്മേളനം. സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി സത്യാനന്ദ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി വീരേശ്വരാനന്ദ, ഗോകർണ്ണനാഥ ക്ഷേത്രത്തിലെ ലക്ഷ്മണൻ ശാന്തി, ഗുരുധർമ്മപ്രചരണസഭ തമിഴ്നാട് പ്രസിഡന്റ് അഡ്വ. എൻ. ഇളങ്കോ , ബിജു ബാംഗ്ലൂർ , ജയശങ്കർ തിരുനെൽവേലി എന്നിവർ പ്രസംഗിക്കും.3.30 ന് ഗുരുധർമ്മപ്രചരണസഭാ വാർഷികവും സമാപന സമ്മേളനവും സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി വിഷയം അവതരിപ്പിക്കും. . പരിഷത്തിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നായി ഗുരുധർമ്മ പ്രചരണസഭയുടേയും മാതൃസഭയുടേയും പ്രവർത്തകരും ഭക്തജനങ്ങളും സംബന്ധിക്കും.