ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫായി

Saturday 20 April 2024 7:10 AM IST

ഭു​വ​നേ​ശ്വ​ർ​:​ ​ഐ.​എ​സ്.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​എ​ക്സ്ട്രാ​ ​ടൈ​മോ​ളം​ ​നീ​ണ്ട​ ​പ്ലേ​ ​ഓ​ഫി​ൽ​ ​ലീ​ഡ് ​നേ​ടി​യ​ ​ശേ​ഷം​ ​ക​ളി​ ​കൈ​വി​ട്ട​ ​കേ​ര​ളാ​ ​ബ്ലാ​സ്റ്റേ​ഴ്‌​സി​നെ​ 2​-​ 1​ന് ​കീ​ഴ​ട​ക്കി​ ​ഒ​ഡി​ഷ​ ​എ​ഫ്.​സി​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​ഒ​ഡി​ഷ​യു​ടെ​ ​ത​ട്ട​ക​മാ​യ​ ​ഭു​വ​നേ​ശ്വ​റി​ലെ​ ​ക​ലിം​ഗ​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 67​-ാം​ ​മി​നി​ട്ടി​ൽ​ ​ഫെ​ദോ​ർ​ ​സി​ർ​നി​ച്ചി​ലൂ​ടെ​ ​ബ്ലാ​സ്റ്റേ​ഴ്സാ​ണ് ​ആദ്യം​ ​ലീ​ഡെ​ടു​ത്ത​ത്.​ ​എ​ന്നാ​ൽ​ 87​-ാം​ ​മി​നി​ട്ടി​ൽ​ ​ഡി​യാ​ഗൊ​ ​മൗ​റീസിയോയി​ലൂ​ടെ​ ​ഒ​ഡി​ഷ​ ​തി​രി​ച്ച​ടി​ച്ചു.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്ത് ​ഇ​രു​ടീ​മും​ 1​-1​ന് ​സ​മ​നി​ല​ ​പാ​ലി​ച്ച​തി​നാ​ൽ​ ​മ​ത്സ​രം​ ​എ​ക്‌​സ്ട്രാ​ ​ടൈ​മി​ലേ​ക്ക് ​നീ​ളു​ക​യാ​യി​രു​ന്നു.​ ​എ​ക്സ്ട്രാ​ ​ടൈ​മി​ൽ​ 98​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​സാ​ക് ​ വ​ൺ​ലാ​റു​താ​ഫെ​ല​ ​ഒ​ഡി​ഷ​യു​ടെ​ ​വി​ജ​യ​മു​റ​പ്പി​ച്ച​ ​ഗോ​ൾ​ ​നേ​ടി.​ ​
ക്രോ​സ് ​ബാ​റിന് കീഴിൽ​ ഗോളി ​അ​മ​രീ​ന്ദ​ർ​ ​സിം​ഗ് ​ന​ട​ത്തി​യ​ ​മി​ന്നി​ൽ​ ​സേ​വു​ക​ൾ​ ​ഒ​ഡി​ഷ​യു​ടെ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​മാ​യി.​ ​മ​റു​വ​ശ​ത്ത് ​തകർപ്പൻ​ ​സേ​വു​ക​ൾ​ ​ന​ട​ത്തി​യ​ ​ലാ​റ​ ​ശ​ർ​മ്മ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പ​രി​ക്കേ​റ്റ് ​മ​ട​ങ്ങി​യ​ത് ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​തി​രി​ച്ച​ടി​യാ​യി.​ ​ര​ണ്ട് ​ഗോ​ളി​നും​ ​അ​സി​സ്റ്റ് ​ന​ൽ​കി​യ​ ​റോ​യ് ​കൃ​ഷ്ണ​യും​ ​ഒ​ഡി​ഷ​യു​ടെ​ ​വി​ജ​യ​ത്തി​ൽ​ ​പ്രധാനപ​ങ്കു​വ​ഹി​ച്ചു. ലാ​റ​ ​പോ​യ​ശേ​ഷ​മാ​ണ് ​ബ്ലാ​സ്റ്റേ​ഴ്സ് ​ഗോ​ളു​ക​ൾ​ ​വ​ഴ​ങ്ങി​യ​ത്.​ ​
സെ​മി​യി​ൽ​ ​ഐ.​എ​സ്.​എ​ൽ​ ​ഷീ​ൽ​ഡ് ​നേ​ടി​യ​ ​മോ​ഹ​ൻ​ ​ബ​ഗാ​ൻ​ ​സൂ​പ്പ​ർ​ ​ജ​യ്ന്റ്സാ​ണ് ​ഒ​ഡി​ഷ​യു​ടെ​ ​എ​തി​രാ​ളി​ക​ൾ.
തു​ട​ക്കം​ ​മു​ത​ൽ​ ​ഇ​രു​ടീ​മും​ ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി.​ 26​ ​മി​നി​ട്ടി​നു​ള്ളി​ൽ​ ​ഏ​ഴ് ​കോ​ർ​ണ​റാ​ണ് ​ഒ​ഡി​ഷ​ ​നേ​ടി​യ​ത്.​ ​ഏ​ഴാം​ ​കോ​ർ​ണ​റി​ന് ​പി​ന്നാ​ലെ​ ​ഫാ​ൾ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലുംഓ​ഫ് ​സൈ​ഡാ​യി​രു​ന്നു.​ ​റ​ഫ​റി​യോ​ട് ​ത​ർ​ക്കി​ച്ച​തി​ന് ​ബ്ലാ​സ്റ്റേ​ഴ്സ് ​ഗോ​ളി​ ​ലാ​റ​ ​ശ​ർ​മ്മ​യ്ക്ക് ​മ​ഞ്ഞ​ക്കാ​ർ​ഡ് ​കി​ട്ടി
അ​ധി​കം​ ​വൈ​കാ​തെ​ ​ഗോ​ൾ​ ​കീ​പ്പർ അ​മ​രീ​ന്ദ​റി​ന്റെ​ ​ലോം​ഗ് ​ബാ​ൾ​ ​മു​ത​ലാ​ക്കു​ന്ന​തിൽഒ​ഡി​ഷ​യു​ടെ​ ​മു​ന്നേ​റ്റ​ ​താ​രം​ ​റാ​ൾ​ട്ടെ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​സീ​സ​ണി​ൽ​ ​റാ​ൾ​ട്ടെ​യു​ടെ​ 18​-ാം​ ​ഓ​ഫ് ​ടാ​ർ​ജ​റ്റ് ​ഷോ​ട്ടാ​യി​രു​ന്നു​ ​ഇ​ത്.
ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​ആ​ദ്യ​ ​നി​മി​ഷ​ത്തി​ൽ​ ​ത​ന്നെ​ ​ബ്ലാ​സ്‌​റ്റേ​ഴ്സ് ​ഗോ​ളി​ന​ട​ുത്തെ​ത്തി​യെ​ങ്കി​ലും​ ​ബോ​ക്സി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റി​ ​ഫെ​ദോ​ർ​ ​തൊ​ടു​ത്ത​ ​ഷോ​ട്ട് ​പോ​സ്റ്റി​ന​രി​കി​ലൂ​ടെ​ ​പു​റ​ത്തേ​ക്ക് ​പോ​യി.49​-ാം​ ​മി​നി​ട്ടി​ൽ​ ​ലാ​റ​യ​യു​ടെ​ ​മി​ക​ച്ച​ ​സേ​വ് ബ്ലാ​സ്റ്റേ​ഴ്സി​ന് ​അ​നു​ഗ്ര​ഹ​മാ​യി.​ 52​-ാം​ ​മി​നി​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ഐയ്മൻ​ ​തൊ​ടു​ത്ത​ ​നി​ലം​പ​റ്റെ​യു​ള്ള​ ​ഷോ​ട്ട് ​ഒ​ഡി​ഷ​ ​ഗോ​ളി​ അമരീന്ദറിന്റെ ​ ​കാ​ലി​ൽ​ ​കൊണ്ട് ​ ​പോ​സ്റ്റി​ൽ​ ​ത​ട്ടി​ത്തെ​റി​ച്ചു.
ബ്ലാ​സ്റ്റേ​ഴ്സ് ​മു​ന്നിൽ
67​-ാം​ ​മി​നി​ട്ടി​ൽ​ ​ഫെ​ദോ​ർ​ ​ബ്ലാ​സ്റ്റേ​ഴ്സി​ന് ​ലീ​ഡ് ​നേ​ടി​ക്കൊ​ടു​ത്തു.​ ​മൂ​ന്ന് ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ഷ്ട​മാ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​ഫെ​ദോ​ർ​ ​വ​ല​കു​ലു​ക്കി​യ​ത്.​ ​മു​ഹ​മ്മ​ദ് ​ഐ​യ്മ​ൻ​ ​ന​ൽ​കി​യ​ ​ഗം​ഭീ​ര​ ​പാ​സു​മാ​യി​ ​ബോ​ക്സി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റി​യ​ ​ഫെ​ദോ​ർ​ ​തൊ​ടു​ത്ത​ ​വ​ല​ങ്കാ​ല​ൻ​ ​ഷോ​ട്ടി​ന് ​മു​ന്നി​ൽ​ ​അ​മ​രീ​ന്ദ​റി​ന് ​മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. 71​-ാം​ ​മി​നി​ട്ടി​ൽ​ ​റോ​യ് ​കൃ​ഷ്ണ​യു​ടെ​ ​ഷോ​ട്ട് ​ലാ​റ​ ​ഡൈ​വ് ​ചെ​യ്ത് ​ത​ട്ടി​യ​ക​റ്റി.​ ​സേ​വി​നി​ടെ​ ​ലാ​റ​യു​ടെ​ ​കാ​ൽ​മു​ട്ടി​ന് ​പ​രി​ക്കേ​റ്റു​​.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​പ​ക​രം​ ​ക​ര​ൺ​ജി​ത്താ​ണ് ​ബ്ലാ​സ്റ്റേ​ഴ്സി​ന്റ​ ​വ​ല​കാ​ത്ത​ത്.
ഒ​ഡി​ഷ​ ​ഒ​പ്പം
86​-ാം​ ​മി​നി​ട്ടി​ൽ​ ​ലെ​സ്കോ​വി​ച്ചി​ന്റെ​ഗോ​ൾ​ ​ലൈ​ൻ​ ​സേ​വ് ​ബ്ലാ​സ്റ്റേ​ഴ്സി​നെ​ ​ര​ക്ഷി​ച്ചെ​ങ്കി​ലും​ 87​-ാം​ ​മി​നി​ട്ടി​ൽ​ ​റോ​യ് ​കൃ​ഷ്ണ​യു​ടെ​ ​പാ​സി​ൽ​ ​നി​ന്ന് ഡി​യാ​ഗോ​ ​മൗ​റീ​സിയോ സ്കോ​ർ​ ​ചെ​യ്ത​തോ​ടെ​ ​ഒ​ഡി​ഷ​യ്ക്ക് ​സ​മ​നി​ല.​ ​മ​ത്സ​രം​ ​എ​ക്‌​സ്ട്രാ​ ​ടൈ​മി​ലേ​ക്ക്.
ഒ​ഡി​ഷ​ ​ ഉ​റ​പ്പി​ച്ചു
98​-ാം​ ​മി​നി​ട്ടി​ൽ​ ​ടീം​ ​ഗെ​യി​മി​നൊ​ടു​വി​ൽ​ ​ഇ​സാ​ക് ​ഒ​ഡി​ഷ​യു​ടെ​ ​വി​ജ​യ​മു​ഖ​റ​പ്പി​ച്ച​ ​ഗോ​ൾ​ ​നേ​ടു​ക​യാ​യി​രു​ന്നു.​ ​റോ​യ് ​കൃ​ഷ്ണ​യാ​ണ് ​അ​സി​സ്റ്റ് ​ന​ൽ​കി​യ​ത്.​ ​തു​ട​ർ​ന്ന് ​തി​രി​ച്ച​ടി​ക്കാ​ൻ​ ​ബ്ലാ​സ്റ്റേ​ഴ്സ് ​കി​ണ​ഞ്ഞ് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഒ​ഡി​ഷ​യു​ടെ​ ​ക്രോ​സ് ​ബാ​റി​ന് ​കീ​ഴി​ൽ​ ​അ​മ​രീ​ന്ദ​ർ ​വ​ന്മ​തി​ലാ​യി.

Advertisement
Advertisement