തോറ്റെങ്കിലും അശുതോഷാണ് താരം

Saturday 20 April 2024 7:13 AM IST

ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബയ്‌ ഇന്ത്യൻസിനോട് 9 റൺസിന് പഞ്ചാബ് കിംഗ്സ് തോറ്റെങ്കിലും അശുതോഷ് ശർമ്മയെന്ന അവരുടെ പുത്തൻ താരോദയം തോൽവിയിലും തലയുയർത്തി നിന്നു. 28 പന്തിൽ 7 സിക്സും 2 ഫോറും ഉൾപ്പെടെ 61 റൺസടിച്ച അശുതോഷ് എട്ടാമനോ അതിന് ശേഷമോ ഇറങ്ങി ഐ.പി.എല്ലിൽ 150ൽ അധികം റൺസ് നേടുന്ന ആദ്യ താരമായി. അശുതോഷിന്റെ ഐ.പി.എൽ കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറിയായിരന്നു ഇത്. സീസണിൽ ഇതുവരെ 156 റൺസ് താരം നേടിക്കഴിഞ്ഞു. മദ്ധ്യപ്രദേശ് സ്വദേശിയായ 25കാരനായ അശുതോഷ് റയിൽവേയ്ക്കായാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ഈ സീസണിൽ പഞ്ചാബിനായി ബാറ്റിംഗിനിറങ്ങിയ എല്ലാ മത്സരങ്ങളിലും അശുതോഷ് മുപ്പതിന് മുകളിൽ റൺസ് നേടിയിട്ടണ്ട്.

Advertisement
Advertisement