'സർക്കാരിനെതിരെ വിധിയെഴുതും'

Sunday 21 April 2024 12:25 AM IST

കൊച്ചി: നിയമന നിരോധനം, ഡി.എ നിഷേധം, ഉച്ചഭക്ഷണപദ്ധതി അട്ടിമറിക്കൽ തുടങ്ങിയ നിലപാടുകളിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ അദ്ധ്യാപകർ വോട്ട് രേഖപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കൺവെൻഷൻ. പഠനോത്സവത്തിന്റെ പേരിൽ വിദ്യാലയങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, കെ.എ. ഉണ്ണി, ഷക്കീല ബീവി, പി.ജി. സേവ്യർ, കെ.വി. ലാക്ടോദാസ്, ബിജുവർഗീസ്, പി.എ. സുനിത, സെലീന ജോർജ്, ജോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement