ഉറച്ച തീരുമാനത്തോടെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം

Sunday 21 April 2024 12:00 AM IST

ഈ വർഷം സിവിൽ സർവീസസ് പരീക്ഷയിൽ മുൻ റാങ്കുകളിൽ എത്തിയവരിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ കൂടുതലാണ്. നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാംകുമാറുൾപ്പെടെ 40- ഓളം മലയാളി വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാനായി. പെൺകുട്ടികളാണ് മുൻനിരയിൽ.

ദേശീയ തലത്തിൽ ഒന്നാം റാങ്ക് ലഭിച്ച ആദിത്യ ശ്രീവാസ്തവയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. തുടർച്ചയായ പഠനവും സ്വപ്രയത്‌നവുമാണ് ആദിത്യയെ ഒന്നാം റാങ്കിന് അർഹനാക്കിയത്. നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങൾ നിയന്ത്രിച്ചാൽ മാത്രമേ മികച്ച വിജയം കൈവരിക്കാൻ സാധിക്കൂവെന്നാണ് രണ്ടാം റാങ്ക് നേടിയ അനിമേഷ് പ്രധാന്റെ അഭിപ്രായം. മൂന്നാം റാങ്ക് നേടിയ അനന്യ റെഡ്ഡി ജ്യോഗ്രഫി ബിരുദധാരിയാണെങ്കിലും ഐച്ഛിക വിഷയം ആന്ത്രോപോളജിയാണ്. നാലാം റാങ്ക് നേടിയ മലയാളിയായ സിദ്ധാർഥ് ആർക്കിടെക്ച്ചർ ബിരുദധാരിയാണ്.

ഈ വർഷം എൻജിനിയറിംഗ്, മെഡിക്കൽ ബിരുദധാരികൾക്ക് മികച്ച റാങ്ക് ലഭിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ സയൻസസ് ബിരുദധാരികളാണ് മുന്നിൽ. ആന്ത്രോപോളജി, സോഷ്യോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് ബിരുദധാരികൾ ഈ വർഷത്തെ റാങ്ക് ലിസ്റ്റിൽ ഏറെയുണ്ട്. കേരളത്തിൽ നിന്നുള്ള എൻജിനിയറിംഗ് ബിരുദധാരികൾ ഐച്ഛിക വിഷയമായെടുത്തിരുന്നത് ആന്ത്രോപോളജിയും സോഷ്യോളജിയുമായിരുന്നു.

പഠന, തയ്യാറെടുപ്പ് കാലയളവിൽ വിദ്യാർത്ഥികൾ ഏറെ പ്രതിബന്ധങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഇവ എങ്ങനെ വിജയകരമായി തരണം ചെയ്യാം എന്നതിലാണ് വിജയം. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനു മുമ്പ് ഉറച്ച തീരുമാനമെടുക്കണം.

സിവിൽ സർവീസസ് പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പത്രവായനയിൽ ഊന്നൽ നൽകണം. ഇംഗ്ലീഷ്, മലയാളം എഴുത്തും, ആശയവിനിമയവും മെച്ചപ്പെടുത്തണം. 8- 12 ക്ലാസുകളിലെ സോഷ്യൽ സയൻസ് പുസ്തകങ്ങൾ വായിക്കണം. സിലബസ് വിലയിരുത്തി പഠിക്കണം. ശുപാർശ ചെയ്യുന്ന ടെക്സ്റ്റ് ബുക്കുകൾ കണ്ടെത്തി പഠിക്കണം. കോച്ചിംഗ് ആവശ്യമെങ്കിൽ മികച്ച കോച്ചിംഗ് കേന്ദ്രങ്ങൾ മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷയ്ക്ക് കണ്ടെത്തണം. മികച്ച വിജയം നേടിയവരുടെ വിജയതന്ത്രങ്ങൾ മനസിലാക്കണം. അറിവിനോടൊപ്പം, മനോഭാവം, സ്‌കിൽ എന്നിവ മെച്ചപ്പെടുത്തണം.

ഈ വർഷത്തെ സെലക്ഷൻ ലിസ്റ്റിൽ 664 ആൺകുട്ടികളും 352 പെൺകുട്ടികളുമുണ്ട്. ഇതിൽ, മുൻ വർഷങ്ങളിൽ താത്പര്യമുള്ള കേഡർ ലഭിക്കാതെ പരീക്ഷ റിപ്പീറ്റ് ചെയ്തവർ മൂന്നിലൊന്നോളം വരും.

വി​ദേ​ശ​ ​മെ​ഡി​ക്ക​ൽ​ ​പ​ഠ​ന​ത്തി​ന് ​ഇ​ന്ത്യ​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം

ടി.​പി.​ ​സേ​തു​മാ​ധ​വൻ

ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​പ​ഠ​ന​ത്തി​നാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ചൈ​ന,​ ​നേ​പ്പാ​ൾ,​ ​ശ്രീ​ല​ങ്ക,​ ​ഫി​ലി​പ്പൈ​ൻ​സ്,​ ​താ​യ്‌​ല​ൻ​ഡ്,​ ​റ​ഷ്യ,​യൂ​റോ​പ്യ​ൻ​ ​കൗ​ൺ​സി​ൽ​ ​രാ​ജ്യ​ങ്ങ​ളാ​യ​ ​ഉ​ക്രെ​യ്ൻ,​ ​ജോ​ർ​ജി​യ,​ ​ഹം​ഗ​റി,​ ​ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ,​ ​മാ​ൾ​ഡോ​വ,​ ​ക​സാ​ക്കി​സ്ഥാ​ൻ,​ ​ലി​ത്വാ​നി​യ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​പോ​കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​മ്പോ​ൾ​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​മു​ന്ന​റി​യി​പ്പ് ​വി​ല​യി​രു​ത്ത​ണം.​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​മെ​ഡി​ക്ക​ൽ​ ​പ​ഠ​ന​ത്തി​ന് ​വി​ദേ​ശ​ത്തെ​ത്തു​ന്ന​ത്.
എ​ന്നാ​ൽ​ ​നീ​റ്റ് ​യോ​ഗ്യ​ത​ ​നേ​ടാ​ത്ത​വ​രും​ ​വി​ദേ​ശ​പ​ഠ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​അ​വ്യ​ക്ത​ത​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​യോ​ഗ്യ​ത,​ ​പ​ഠ​ന​ ​കാ​ല​യ​ള​വ്,​ ​പ​ഠി​പ്പി​ക്കു​ന്ന​ ​ഭാ​ഷ,​ ​സി​ല​ബ​സ്,​ ​ക്ലി​നി​ക്ക​ൽ​ ​പ​രി​ശീ​ല​നം,​ ​ഇ​ന്റേ​ൺ​ഷി​പ് ​എ​ന്നി​വ​യി​ൽ​ ​ഫോ​റി​ൻ​ ​മെ​ഡി​ക്ക​ൽ​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്കു​വേ​ണ്ടി​ 2021​-​ൽ​ ​പു​റ​ത്തി​റ​ക്കി​യ​ ​റെ​ഗു​ലേ​ഷ​ൻ​സ് ​അ​നു​സ​രി​ച്ചു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മാ​ത്ര​മേ​ ​അ​ഡ്മി​ഷ​ൻ​ ​നേ​ടാ​വൂ.​ ​ച​ട്ട​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​യി​ ​കോ​ഴ്‌​സ് ​ന​ട​ത്തു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​പ​ഠി​ച്ചി​റ​ങ്ങു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ന്റെ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കു​ക​യി​ല്ല.​ ​പ​ഠി​ച്ചി​റ​ങ്ങി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ഫ്.​എം.​ജി​ ​പ​രീ​ക്ഷ​ ​പാ​സാ​യാ​ൽ​ ​മാ​ത്ര​മേ​ ​അ​വ​ർ​ക്ക് ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ല​ഭ​ക്കൂ.​ ​ഇ​തു​വ​രെ​യു​ള്ള​ ​വി​ജ​യ​ ​ശ​ത​മാ​നം​ 21​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ്.​ ​റ​ഷ്യ​-​ ​യു​ക്രൈ​ൻ,​ ​ഇ​സ്ര​യേ​ൽ​-​പ​ല​സ്തീ​ൻ​ ​യു​ദ്ധം​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​ജി​യോ​പൊ​ളി​റ്റി​ക്ക​ൽ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്താ​തെ​ ​വി​ദേ​ശ​ ​പ​ഠ​ന​ത്തി​ന് ​തു​നി​യ​രു​ത്.

Advertisement
Advertisement