കെ.എസ്.ആർ.ടി.സിയിൽ മദ്യപിച്ച് ഡ്യൂട്ടി : നടപടിക്ക് വിധേയരായവർ 136

Sunday 21 April 2024 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ഇന്നലെ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഏഴുപേർ. ഇവരിൽ മൂന്നു പേർ സ്ഥിരം ഡ്രൈവർമാരും രണ്ടു പേർ സ്ഥിരം കണ്ടക്ടർമാരുമാണ്. ഒരു താത്കാലിക കണ്ടക്ടറെയും സ്വിഫ്ടിലെ ഒരു ഡ്രൈവർ കം കണ്ടക്ടറെയും പിടികൂടി.

ഇതോടെ, മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദ്ദേശ പ്രകാരം ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നവരെ കണ്ടെത്താൻ ഏപ്രിൽ 7ന് തുടങ്ങിയ പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ എണ്ണം 136 ആയി. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കും. 20 എണ്ണം വാങ്ങി. 50 എണ്ണം കൂടി ഈ മാസം വാങ്ങുമെന്നും മന്ത്രി അറിയിച്ചു.

മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്‌പെൻഷൻ. താൽകാലിക ജീവനക്കാരാണെങ്കിൽ ജോലിയിൽ നിന്നു നീക്കും.

കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസുകളി​ലും പരിശോധന നടത്തും.സ്വകാര്യബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡിനാണ് പരിശോധനച്ചുമതല.

ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കാനാണ് തീരുമാനം.

ഡി.​എ​ഫ്.​ഒ​യ്ക്കെ​തി​രാ​യു​ള്ള​ ​ന​ട​പ​ടി
തെ​റ്റാ​യി​പ്പോ​യെ​ന്ന് ​വ​നം​മ​ന്ത്രി

ക​ൽ​പ്പ​റ്റ​:​ ​സു​ഗ​ന്ധ​ഗി​രി​ ​മ​രം​മു​റി​ ​കേ​സി​ൽ​ ​സൗ​ത്ത് ​വ​യ​നാ​ട് ​ഡി.​എ​ഫ്.​ഒ​ ​ഷ​ജ്ന​ ​ക​രീം,​ ​ഫ്ള​യിം​ഗ് ​സ്‌​ക്വാ​ഡ് ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​എം.​ ​സ​ജീ​വ​ൻ,​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​ബീ​രാ​ൻ​കു​ട്ടി​ ​എ​ന്നീ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ ​തെ​റ്റാ​യി​പ്പോ​യെ​ന്ന​ ​സ്വ​യം​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​വ​നം​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ.​ ​ന​ട​പ​ടി​ ​ക്ര​മ​ത്തി​ൽ​ ​പി​ശ​ക് ​പ​റ്റി​യി​ട്ടു​ണ്ട്.​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ക്കാ​തെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത് ​ശ​രി​യാ​യി​ല്ല.​ ​പി​ഴ​വ് ​മ​ന​സി​ലാ​യ​പ്പോ​ൾ​ ​ത​ന്നെ​ ​സ​ർ​ക്കാ​ർ​ ​തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​മു​ട്ടി​ൽ​ ​മ​രം​ ​മു​റി​യു​മാ​യി​ ​കേ​സി​ന് ​ബ​ന്ധ​മി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
സൗ​ത്ത് ​വ​യ​നാ​ട് ​ഡി.​എ​ഫ്.​ഒ​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​രീ​തി​യി​ലു​ള്ള​ ​ന​ട​പ​ടി​യാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പു​റ​ത്തു​വ​ന്ന​ത്.​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ക്കാ​തെ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​ഉ​ത്ത​ര​വ് ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.​ ​ഉ​ത്ത​ര​വ് ​വി​വാ​ദ​മാ​യ​തോ​ടെ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​സ​ർ​ക്കാ​ർ​ ​മ​ര​വി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.

പെ​ൻ​ഷ​ൻ​കാ​ർ​ ​ആ​ദാ​യ​നി​കു​തി​ ​പ്ര​സ്താ​വനന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​മേ​ൽ​ ​വാ​ർ​ഷി​ക​വ​രു​മാ​ന​മു​ള്ള​ ​പെ​ൻ​ഷ​ൻ​കാ​ർ​ ​മേ​യ് 20​ന് ​മു​മ്പ് 2024​-25​ ​വ​ർ​ഷ​ത്തെ​ ​പ്ര​തീ​ക്ഷി​ത​ ​ആ​ദാ​യ​നി​കു​തി​ ​പ്ര​സ്താ​വ​ന​ ​മു​ൻ​കൂ​റാ​യി​ ​അ​ടു​ത്തു​ള്ള​ ​ട്ര​ഷ​റി​യി​ൽ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​സ​ർ​ക്കു​ല​ർ.​ഇ​തി​ന​കം​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ​ ​വീ​ണ്ടും​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.​ഇ​ത് ​ന​ൽ​കാ​ത്ത​വ​രു​ടെ​ ​പെ​ൻ​ഷ​നി​ൽ​ ​നി​ന്ന് ​ജൂ​ൺ​ ​മു​ത​ൽ​ ​പ​ത്തു​തു​ല്യ​ഗ​ഡു​ക്ക​ളാ​യി​ ​ആ​ദാ​യ​നി​കു​തി​ ​കു​റ​യ്ക്കും.​ആ​ദാ​യ​നി​കു​തി​ ​പാ​ൻ​കാ​ർ​ഡ് ​ആ​ധാ​റു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​സ​ർ​ക്കു​ല​റി​ലു​ണ്ട്.​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​വ​ർ​ക്ക് ​ആ​ദാ​യ​നി​കു​തി​പ്ര​സ്താ​വ​ന​ ​p​e​n​s​i​o​n.​t​r​e​a​s​u​r​y​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​ ​മെ​യി​ലി​ലോ,​h​t​t​p​s​;​/​/​p​e​n​s​i​o​n.​t​r​e​a​s​u​r​y.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​പെ​ൻ​ഷ​ൻ​ ​പോ​ർ​ട്ട​ലി​ലോ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.

മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​റാ​ഗിം​ഗ് :
ഏ​ഴ് ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​സ്പെ​ൻ​ഷൻ

തൃ​ശൂ​ർ​ ​:​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​റാ​ഗിം​ഗ്.​ ​ഏ​ഴ് ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​പി​യൂ​ഷ് ​ഖ​ന​വ​ത്ത്,​ ​ക​പി​ൽ​ ​ഗാ​ർ​ഗ്,​ ​ജ​യി​നൂ​ൽ​ ​ആ​ബി​ദീ​ൻ,​ ​പ്ര​ത്യു​ഖ് ​വി​റ്റ​ൽ,​ ​ഗോ​വി​ന്ദ​ ​കു​മാ​ർ​ ​ജോ​ഹ​ൽ,​ ​അ​നു​പം​ ​യാ​ദ​വ്,​ ​കു​ശ് ​വ​ന്ത് ​എ​ന്നി​വ​രെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ബി.​ഷീ​ല​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.
​സം​ഭ​വ​ത്തെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ക​മ്മി​റ്റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​പൊ​ലീ​സി​ന് ​കൈ​മാ​റും.