സ്വർണ വില താഴുന്നു

Sunday 21 April 2024 12:56 AM IST

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വില ഇന്നലെ നേരിയ തോതിൽ കുറഞ്ഞു. പവൻ വില ഇന്നലെ 80 രൂപ കുറഞ്ഞ് 54,440 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി. ഇസ്രയേലിനെതിരെ തിരക്കിട്ട് സൈനിക നടപടികൾ നടത്തില്ലെന്ന ഇറാന്റെ നിലപാട് യുദ്ധ ഭീതി ഒഴിവാക്കിയതാണ് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടാക്കിയത്. ഇതോടൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില കുറയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിൽ അപ്രതീക്ഷിതമായി വലിയ സംഭവ വികാസങ്ങൾ ഉണ്ടായില്ലെങ്കിൽ സ്വർണ വില വീണ്ടും 2,100 ഡോളറിലേക്ക് മൂക്ക്കുത്തിയേക്കും. അതിനാൽ വരും ആഴ്ചകളിൽ പവൻ വില 53,000 വരെ താഴാനും സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Advertisement
Advertisement