എച്ച്. ഡി. എഫ്. സി ബാങ്കിന്റെ അറ്റാദായത്തിൽ കുതിപ്പ്
Sunday 21 April 2024 12:57 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി ബാങ്കിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ 16,511 കോടി രൂപയായി ഉയർന്നു. അറ്റപലിശ വരുമാനം 29,007 കോടി രൂപയാണ്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 1.26 ശതമാനത്തിൽ നിന്നും 1.24 ശതമാനമായി കുറഞ്ഞു. ഒരു രൂപ മുഖവിയുള്ള ഓഹരി ഒന്നിന് 19.5 രൂപ ലാഭവിഹിതമായി നൽകാനും എച്ച്. ഡി. എഫ്. സി ബാങ്കിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.