ലോക്സഭ തിരഞ്ഞെടുപ്പ്, ഇരുളങ്കാട്ടിൽ കുടുംബയോഗം
Sunday 21 April 2024 1:05 AM IST
പുനലൂർ: ഇടത് മുന്നണി സ്ഥാനാർത്ഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇരുളങ്കാട്ടിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കുടുംബയോഗം നടന്നു. സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ കുടുംബ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആര്യങ്കാവ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായ അഡ്വ.പി.ബി.അനിൽമോൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.അനിൽകുമാർ, ലേഖ ഗോപാലകൃഷ്ണൻ,സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, പഞ്ചായത്ത് അംഗം സിബിൽബാബു,കെ.ശിവൻകുട്ടി, പി.രാജു,ഐ.മൺസൂർ,കെ.ജി.ജോയി, ടി.ശാന്തകുമാരി,പി.ലക്ഷ്മണൻ,മജീദ് തുടങ്ങിയവർ സംസാരിച്ചു.