ലക്ഷദ്വീപിൽ 83.88 ശതമാനം പോളിംഗ്

Sunday 21 April 2024 1:48 AM IST

കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിലെ ഏക സീറ്റിൽ 83.88 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 57,​784 വോട്ടർമാരുള്ള ദ്വീപിൽ 24,​190 പുരുഷന്മാരും 24,​278 സ്ത്രീകളുമടക്കം 48,​468 പേരാണ് വോട്ട് ചെയ്തത്. 39 കേന്ദ്രങ്ങളിലായി 55 ബൂത്തുകളിലായായിരുന്നു തിരഞ്ഞെടുപ്പ്. 2019ലെ തിരഞ്ഞെടുപ്പിൽ 85.14 ശതമാനമായിരുന്നു പോളിംഗ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ കാലതാമസം മൂലം 7 മണിക്കൂ‌ർ വരെ ക്യൂനിന്നാണ് പലരും വോട്ട് ചെയ്തത്.

Advertisement
Advertisement