കാണണം ക്ലാസിക്കോ!
മാഡ്രിഡ്: ഫു്ടാബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സ്പാനിഷ് ലാലിഗയിലെ റയൽ മാഡ്രിഡ് - ബാഴ്സലോണ പോരാട്ടത്തിന് ഇന്ന് രാത്രി പന്തുരുളും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 മുതൽ റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെർണബ്യൂവിലാണ് മത്സരം. 31 മത്സരങ്ങളിൽ നിന്ന് 78 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 70 പോയിന്റമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുണ്ട്.
അവസാനം നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളിലും ബാഴ്സലോണയെ റയൽ മാഡ്രിഡ് തോൽപ്പിച്ചു.
കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി സെമി ഫൈനലിൽ എത്താനായതിന്റെ ആത്മവിശ്വാസത്തിലാണ ്റയൽ ബാഴ്സയെ നേരിടാനിറങ്ങുന്നത്.
മറുവശത്ത് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ പി.എസ്.ജിയോട് തോറ്റ് പുറത്തായതിന്റെ സങ്കടം മറക്കനാണ് ബാഴ്സലോണ ബൂട്ടുകെട്ടുന്നത്.