ഹൈവോൾട്ട് ഹൈദരാബാദ്

Sunday 21 April 2024 4:46 AM IST

ഹൈ​ദ​രാ​ബാ​ദ്:​ ​ഐ.​പി.​എ​ൽ​ ​പ​തി​നേ​ഴാം​ ​സീ​സ​ണിൽഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നേ​യും​ ​അ​ടി​ച്ച് ​പ​ഞ്ഞി​ക്കി​ട്ട് ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​ര​ബാ​ദ് ​സീ​ണി​ലെ​ ​അ​ഞ്ചാം​ ​ജ​യം​ ​സ്വ​ന്ത​മാ​ക്കി​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ര​ണ്ടാ​മ​തെ​ത്തി.​ ​ഡ​ൽ​ഹി​യു​ടെ​ ​ത​ട്ട​ക​മാ​യ​ ​അ​രു​ൺ​ ​ജ​യ്റ്റ്‌​ലി​ ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ൽ​ 67​ ​റ​ൺ​സി​നാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ജ​യം.
ഓ​പ്പ​ണിം​ഗി​ൽ​ ​പ​തി​വു​പോ​ലെ​ ​ബാ​റ്റിം​ഗ് ​വി​സ്ഫോ​ട​നം​ ​ന​ട​ത്തി​യ​ ​ട്രാ​വി​സ് ​ഹെഡി​ന്റെ​യും​ ​(32​ ​പ​ന്തി​ൽ​ 89​),​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യു​ടേ​യും​ ​(12​ ​പ​ന്തി​ൽ​ 46​)​ ​വെ​ടി​ക്കെ​ട്ടി​ന്റെ​ ​ചി​റ​കി​ലേ​റി​ ​കു​തി​ച്ച​ ​സ​ൺ​റൈ​സേ​ഴ്സ് ​ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത് ​നേ​ടി​യ​ത് 20​ ​ഓ​വ​റി​ൽ​ 266​/7.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഡ​ൽ​ഹി​ 19.1​ ​ഓ​വ​റി​ൽ​ 199​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ 15​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​ ​യു​വ​താ​രം​ ​ജെ​യ്ക്ക് ​ഫ്രേ​സ​ർ​ ​മ​ക്‌​ഗു​ർ​ക്ക് ​(18​ ​പ​ന്തി​ൽ​ 65)പൊ​രു​തി​യെ​ങ്കി​ലും​ ​മ​റ്റു​ ​ബാ​റ്റ​ർ​മാ​രി​ൽ​ ​നി​ന്ന് ​അ​തു​പോ​ലൊ​രു​ ​വെ​ടി​ക്കെ​ട്ട് ​വ​രാ​തി​രു​ന്ന​ത് ​ഡ​ൽ​ഹി​ക്ക് ​തി​രി​ച്ച​ടി​യാ​യി.​ ​അ​ഭി​ഷേ​ക് ​പോ​റ​ൽ​ ​(22​ ​പ​ന്തി​ൽ​ 42​),​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ് ​പ​ന്ത് ​(44​)​ ​എ​ന്നി​വ​ർ​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ച്ചു.​ ​ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​ടി.​ ​ന​ട​രാ​ജ​ൻ​ 4​ ​ഓ​വ​റി​ൽ​ ​ഒ​രു​ ​മെ​യ്ഡ​നു​ൾ​പ്പെ​ടെ​ 19​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​മാ​യ​ങ്ക് ​മാ​ർ​ക്ക​ണ്ഡേ​യും​ ​നി​തീ​ഷ് ​കു​മാ​ർ​ ​റെ​ഡ്ഡി​യും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി. ഇം​പാ​ക്ട് ​പ്ലെ​യ​ർ​ ​വാ​ഷിം​ഗ്‌​ട​ൺ​ ​സു​ന്ദ​ർ​ ​എ​റി​ഞ്ഞ​ ​ഡ​ൽ​ഹി​ ​ഇ​ന്നിം​ഗ്സി​ലെ​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​നാ​ല് ​പ​ന്തി​ലും​ ഫോറ​ടി​ച്ചാ​ണ് ​ഓ​പ്പ​ണ​ർ​ ​പ്രി​ഥ്വി​ ​ഷാ​ ​(16​)​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​അഞ്ചാം ​ ​പ​ന്തി​ൽ​ ​പൃ​ഥ്വി​യെ​ ​അ​ബ്ദു​ൾ​ ​സ​മ​ദി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​സു​ന്ദ​ർ​ ​ഹൈ​ദ​രാ​ബാ​ദി​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​സ​മ്മാ​നി​ച്ചു.​ ​മൂ​ന്നാ​മ​നാ​യെ​ത്തി​യ​ ​ഫ്രേ​സ​ർ​ ​സു​ന്ദ​ർ​ ​എ​റി​ഞ്ഞ​ ​ഡ​ൽ​ഹി​ ​ഇ​ന്നിം​ഗ്സി​ലെ​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ ​നേ​ടി​യ​ത് 30​ ​റ​ൺ​സാ​ണ്.​ 7​-ാം​ ​ഓ​വ​റി​ൽ​ ​ഫ്രേ​സ​റെ​ ​മ​ർ​ക്ക​ണ്ഡേ​ ​പു​റ​ത്താ​ക്കി​യ​തോ​ടെ​ ​ഡ​ൽ​ഹി​യു​ടെ​ ​റ​ണ്ണൊ​ഴു​ക്ക് ​പ​തി​യെ​ ​ക​റ​ഞ്ഞു.
ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഹൈ​ദ​രാ​ബാ​ദി​നാ​യി​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു​ ​ഹെഡും​ ​അ​ഭി​ഷേ​കും.​ ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ഖ​ലീ​ൽ​ ​വ​ഴ​ങ്ങി​യ​ത് 19​ ​റ​ൺ​സാ​ണ്.​ 4​ ​ഓ​വ​റി​ൽ​ ​ഹൈ​ദ​രാ​ബാ​ദ് 83​ ​റ​ൺ​സി​ലെ​ത്തി.​ ​പ​വ​ർ​പ്ലേ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​ഹൈ​ദ​രാ​ബാ​ദ് 6​ ​ഓ​വ​റി​ൽ​ 125​/0​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ട്വന്റി-20 ​ച​രി​ത്ര​ത്തി​ൽ​ ​പ​വ​ർ​പ്ലേ​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ടീം​ ​ടോ​ട്ട​ലാ​ണി​ത്.​ 16​ ​പ​ന്തി​ൽ​ ​ഹെ​ഡ്ഡ് ​അ​ർ​ദ്ധ​ ​ശ​ത​കം​ ​തി​ക​ച്ചു.​ ​പ​വ​ർ​പ്ലേ​യി​ൽ​ ​അ​ഞ്ച് ​ബൗ​ള​ർ​മാ​രെ​യാ​ണ് ​ഡ​ൽ​ഹി​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ് ​പ​ന്ത് ​പ​രീ​ക്ഷി​ച്ച​ത്.
ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​സ്കോ​ർ​ ​മു​ന്നൂ​റ് ​ക​ട​ക്കു​മെ​ന്ന് ​ക​രു​തി​യെ​ങ്കി​ലും​ ​അ​ടി​കൊ​ണ്ടെ​ങ്കി​ലും​ 4​ ​വ​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​കു​ൽ​ദീ​പ് ​യാ​ദ​വാ​ണ് ​അ​വ​രെ​ 266​ൽ​ ​നി​ർ​ത്തി​ച്ച​ത്.​ ​അ​ഭി​ഷേ​കി​നെ​ ​അ​ക്ഷ​റി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​കു​ൽ​ദീ​പാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​അ​ഭി​ഷേ​ക് 6​ ​സി​ക്സും​ 2​ ​ഫോ​റും​ ​നേ​ടി.​ ​പി​ന്നാ​ലെ​ ​എ​യ്ഡ​ൻ​ ​മ​ർ​ക്ര​ത്തേ​യും​ ​(1​),​ ​ട്രാ​വി​സ് ​ഹെ​ഡി​നേ​യും​ ​കു​ൽ​ദീ​പ് ​മ​ട​ക്കി​യ​തോ​ടെ​യാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​റ​ണ്ണൊ​ഴു​ക്കി​ന്റെ​ ​വേ​ഗ​ത​ ​കു​റ​ഞ്ഞ​ത്.​ ​ഹെ​ഡ് 11​ ​ഫോ​റും​ 6 ​സി​ക്സും​ ​നേ​ടി.​ ​പി​ന്നീ​ട് ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദും​ ​(​പു​റ​ത്താ​കാ​തെ​ 29​ ​പ​ന്തി​ൽ​ 59​),​ ​നി​തീ​ഷ് ​കു​മാ​ർ​ ​റെ​ഡ്ഡി​യും​ ​(37​)​ ​ഹൈ​ദ​രാ​ബാ​ദി​ന് ​ബാ​റ്റു​കൊ​ണ്ട് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.

Advertisement
Advertisement