കാണാതായ ആദിവാസി പെൺകുട്ടി മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് നിലമ്പൂരിലെ വനത്തിനുളളിൽ
Sunday 21 April 2024 11:33 AM IST
മലപ്പുറം: ആദിവാസി പെൺകുട്ടിയെ നിലമ്പൂരിലെ വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖിലയാണ്(17) മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടുകൂടിയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലമ്പൂർ മാനവേദൻ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിമുതൽ അഖിലയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും പെൺകുട്ടിക്കായുളള തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.