41-മത് ഹിമാലയൻ തീർത്ഥയാത്ര

Monday 22 April 2024 1:29 AM IST
പാർത്ഥസാരഥിയുടെയും സംഘത്തിന്റെയും ഹിമാലയൻ ദ‌ർശന യാത്രാ വാഹനത്തിന്റെ താക്കോൽ കൈമാറ്റം യോഗക്ഷേമസഭ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ശ്രീകുമാർ താമരപ്പിള്ളി നടത്തുന്നു

കാലടി: ഹിമാലയൻ യാത്രകൾ നടത്തി ശ്രദ്ധേയനായ അങ്കമാലി കിടങ്ങൂർ സ്വദേശിയായ കണ്ടമംഗലത്ത് മനയിൽ പാർത്ഥസാരഥി നയിക്കുന്ന 41-മത് ദർശനയാത്രയ്ക്ക് തുടക്കമായി. കാലടി മറ്റൂർ ക്ഷേത്രാങ്കണത്തിൽ യാത്രാ വാഹനത്തിന്റെ താക്കോൽ കൈമാറ്റം യോഗക്ഷേമസഭ എറണാകുളം ജില്ലാ പ്രസിഡന്റ്‌ ശ്രീകുമാർ താമരപ്പിള്ളിയും ഫ്ലാഗ് ഓഫ്‌ കർമ്മം ടി.ആർ.വി. വല്ലഭൻ നമ്പൂതിരിപ്പാടും നിർവഹിച്ചു. മുൻ ജില്ലാ സെക്രട്ടറി രാജൻ പണ്ടാരത്തിൽ, ജയന്തൻ കാലടി എന്നിവർ സന്നിഹിതരായിരുന്നു. പാർത്ഥസാരഥിയെ കൂടാതെ ചേന്നാസ് മനയിൽ വിഷ്ണു നമ്പൂതിരിപ്പാട്, കൊടകര കീഴാനെല്ലൂർ മനയിൽ ശ്രീദേവി അന്തർജനം, കുട്ടനെല്ലൂർ കരോളിൽ എളമണ്ണുമനയിൽ ശ്രീരേഖ നാരായണൻ എന്നിവരാണ് ഒന്നര മാസത്തോളം നീളുന്ന യാത്രയിലെ അംഗങ്ങൾ.