ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശന പരീക്ഷ

Monday 22 April 2024 12:00 AM IST

ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ( CET) ജൂൺ എട്ടിന് നടക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മേയ് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. ബി.ടെക് മറൈൻ എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, നേവൽ ആർക്കിടെക്ച്ചർ & ഓഷ്യൻ എൻജിനിയറിംഗ് എന്നിവയും ബി.ബി.എ മാരിടൈം മാനേജ്മന്റ്, ബി.എസ് സി നോട്ടിക്കൽ സയൻസ് എന്നിവയിൽ ബിരുദ പ്രോഗ്രാമുകളുമുണ്ട്. നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ പ്രോഗ്രാമുമുണ്ട്. ബി.ബി.എ മാരിടൈം മാനേജ്മന്റ് പ്രോഗ്രാമിന് ജൂൺ 30 വരെ അപേക്ഷിക്കാം. ബി.ബി.എ മാരിടൈം മാനേജ്മന്റ് പ്രോഗ്രാമിന് പ്ലസ് ടു ഏതു ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബി. ടെക് മറൈൻ എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി അഡ്മിഷൻ ലഭിക്കാൻ IMU -CET സ്‌കോർ ആവശ്യമാണ്. രാജ്യത്തെ വിവിധ ഐ.എം.യു കാമ്പസുകളിൽ അഡ്മിഷൻ ലഭിക്കാൻ IMU -CET സ്‌കോർ ആവശ്യമാണ്. www.imu.edu.in

ബി. ഡെസ് ഫാഷൻ ഡിസൈൻ @ കൊല്ലം

കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി, കേരള ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) ഇൻ ഫാഷൻ ഡിസൈൻ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാലു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. മേയ് 31 വരെ അപേക്ഷിക്കാം. ജൂൺ രണ്ടാമത്തെ ആഴ്ചയിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മികച്ച കാമ്പസ് പ്ലേസ്‌മെന്റ് ഇവിടെയുണ്ട്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. www.iftk.ac.in.

ബി.എസ്‌സി ഡാറ്റ സയൻസ് @ സിംബയോസിസ്

ഇൻഡോറിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റി ഒഫ് അപ്ലൈഡ് സയൻസിൽ ബി ടെക് മെക്കാട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് & ടെക്‌നോളജി, ബി എസ്‌സി ഡാറ്റ സയൻസ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ് ടു തലത്തിൽ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. നിരവധി വിദേശ സർവകലാശാലകളുമായി ചേർന്നുള്ള അന്താരാഷ്ട്ര സഹകരണ പ്രോഗ്രാം കൂടിയാണിത്. www.suas.ac.in.

ക്രൈ​സ്റ്റ് ​ന​ഗ​റിൽ
ഓ​ൺ​ലൈ​ൻ​ ​സെ​മി​നാർ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള​ ​ആ​ശ​ങ്ക​ക​ൾ​ ​പ​രി​ഹ​രി​ച്ച് ​സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​മാ​റ​ന​ല്ലൂ​ർ​ ​ക്രൈ​സ്റ്റ് ​ന​ഗ​ർ​ ​കോ​ളേ​ജി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 27​ന് ​വൈ​കി​ട്ട് 6​ന് ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​റി​ന് ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മു​ൻ​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​ഗ​ബ്രി​യേ​ൽ​ ​സൈ​മ​ൺ​ ​ത​ട്ടി​ൽ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ഘ​ട​ന​യും​ ​സ​വി​ശേ​ഷ​ത​ക​ളും​ ​സെ​മി​നാ​റി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​w​w​w.​c​n​c.​a​c.​i​n.​ ​ഫോ​ൺ​:​ 0471​-2298844,8547048882.

Advertisement
Advertisement