യൂണിഫോം തസ്തിക: റാങ്ക്ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാർത്ഥികൾ

Monday 22 April 2024 12:00 AM IST

തിരുവനന്തപുരം: യൂണിഫോം തസ്തികകളിലേക്കുള്ള റാങ്ക്‌ലിസ്റ്റിന്റെ കാലാവധി രണ്ടുവർഷമെങ്കിലുമാക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യത്തിൽ നടപടിയെടുക്കാതെ അധികൃതർ. സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ഫയർ ഫോഴ്സ് തുടങ്ങിയ റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവർഷമായിരുന്നതാണ് പിന്നീട് ഒരു വർഷമാക്കിയത്. സേനകളിൽ യുവരക്തം വേണമെന്ന ഉന്നതതല ശുപാർശയാണ് പരിഷ്കാരത്തിന് കാരണമായത്. 3 വർഷം സമയമെടുത്ത് തയ്യാറാക്കുന്ന റാങ്ക് പട്ടികയ്ക്ക് ഒരു വർഷം മാത്രം കാലാവധി നൽകുന്നത് പ്രായോഗികമല്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

പരിശീലനമുള്ള യൂണിഫോം സർവീസുകളിലേക്ക് ഒരു വർഷം കൊണ്ട് നിയമനങ്ങൾ നടത്താൻ ബുദ്ധിമുട്ടാണെന്നും പട്ടികകളുടെ കാലാവധി 2 വർഷമാക്കണമെന്നുമുള്ള പി.എസ്‍.സി ശുപാർശയും സർക്കാർ അംഗീകരിച്ചില്ല.

ഒരു യൂണിഫോം തസ്തികയുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ ഏകദേശം ഒന്നേകാൽ കോടി രൂപയാണ് പി.എസ്‍.സി ചെലവഴിക്കുന്നത്. എന്നാൽ ഇതിൽ നിന്നു നടക്കുന്ന നിയമനങ്ങളാകട്ടെ, പരിമിതമാണ്. ഏറ്റവുമൊടുവിൽ റദ്ദായ സി.പി.ഒ റാങ്ക് ലിസ്റ്റിൽ നിന്ന് നടന്ന നിയമനം 4,453 മാത്രമാണ്. സമര പരമ്പരകൾ ശക്തമാകുന്നതിനാൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഏഴ് ബെറ്റാലിയനുകളിലായി 6647 പേരുടെ ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചത്.

എക്സൈസ് റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ഒരു വർഷ കാലാവധി പിന്നിട്ടതോടെ ജോലി ലഭിക്കാത്തതിനാൽ 2020ൽ നെയ്യാറ്റിൻകര കാരക്കോണത്ത് അനു എന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. പിന്നീടുള്ള ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് യൂണിഫോം റാങ്ക്‌ലിസ്റ്റിന്റെ അവസാന ഘട്ടങ്ങളിൽ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുന്നത്.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ അ​വ​ധി​ക്കാ​ല​ ​പ​രി​ശീ​ല​നം​ ​വീ​ണ്ടും

തി​രു​വ​ന​ന്ത​പു​രം​:​ ​ഏ​ഴു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​അ​വ​ധി​ക്കാ​ല​ ​പ​രി​ശീ​ല​നം​ ​പു​നഃ​രാ​രം​ഭി​ക്കു​ന്നു.​ 14​ ​ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​മേ​യ് 20​ ​മു​ത​ലാ​ണ് ​നാ​ലു​ദി​വ​സം​ ​നീ​ളു​ന്ന​ ​പ​രി​ശീ​ല​നം.​ ​ഒ​രു​ ​വി​ഷ​യ​ത്തി​ൽ​ 40​ ​പേ​രു​ള്ള​ ​ബാ​ച്ചു​ക​ളി​ലാ​യി​ട്ടാ​വും​ ​പ​രി​ശീ​ല​നം.​ 28,028​ ​അ​ദ്ധ്യാ​പ​ക​രാ​ണ് ​ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി,​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​മേ​ഖ​ല​യി​ലു​ള്ള​ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ക്ലാ​സ് ​റൂം​ ​ടീ​ച്ചിം​ഗി​ലും​ ​പ​ഠ​നാ​നു​ബ​ന്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​യു​ടെ​ ​ഉ​പ​യോ​ഗം,​ ​നൂ​ത​ന​ ​മൂ​ല്യ​നി​ർ​ണ​യ​സാ​ദ്ധ്യ​ത​ക​ൾ,​ ​മി​ക​ച്ച​ ​ചോ​ദ്യ​പേ​പ്പ​ർ​ ​നി​ർ​മ്മാ​ണ​ശേ​ഷി​ ​എ​ന്നി​വ​യും​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​കൗ​മാ​ര​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​ട്ടി​ക​ളു​ടെ​ ​ഉ​ത്ക​ണ്ഠ,​ ​വി​ഷാ​ദം,​ ​പ​ഠ​ന​പ്ര​ശ്ന​ങ്ങ​ൾ,​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​ഭോ​ഗ​ ​സാ​ദ്ധ്യ​ത​ ​എ​ന്നി​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​അ​ദ്ധ്യാ​പ​ക​രെ​ ​പ്രാ​പ്ത​രാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​വും​ ​പ​രി​ശീ​ല​ന​ത്തി​നു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ന്ന​ ​ആ​ശ​യ​ ​രൂ​പീ​ക​ര​ണ​ ​ശി​ല്പ​ശാ​ല​യി​ൽ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ​ ​വി​വി​ധ​ ​ഏ​ജ​ൻ​സി​ ​ത​ല​വ​ന്മാ​ർ,​ ​നി​ർ​വ​ഹ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.