ഡിസയറിന്റെ പുതിയ മോഡൽ ഉടനെത്തും
Monday 22 April 2024 12:46 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഡിസയറിന്റെ പുതുക്കിയ മോഡൽ ഉടൻ വിപണിയിൽ അവതരിപ്പിക്കും. അടുത്ത മാസം മാരുതി സ്വിഫ്‌റ്റിന്റെ നവീകരിച്ച മോഡൽ വിപണിയിലെത്തും. തൊട്ടു പിന്നാലെ ഡിസയറിന്റെ അധിക സൗകര്യങ്ങളുള്ള മോഡലും അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. മികച്ച ഇന്റീരിയർ, പുതുക്കിയ ഡിസൈൻ, പുതിയ Z-സീരീസ് പെട്രോൾ എഞ്ചിൻ എന്നിവയാണ് ഡിസയറിൽ പ്രതീക്ഷിക്കുന്നത്.
കാബിനിൽ ഉപഭോക്താക്കൾക്ക് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, സിംഗിൾ-പേൻ സൺറൂഫ് തുടങ്ങിയവ പുതിയ മോഡലിൽ ഉണ്ടാകും.