രാത്രി ഇ.സ്കൂട്ടർ ചാർജ് ചെയ്യരുത്

Monday 22 April 2024 12:40 AM IST

തിരുവനന്തപുരം:വേനൽമഴ വന്നിട്ടും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നില്ല. രാത്രികാലങ്ങളിൽ ഇ.സ്കൂട്ടർ ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കി ജനങ്ങൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു.

ഇ.സ്കൂട്ടർ ചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കിയാൽ ഒരു വീട്ടിൽ രണ്ട് ബൾബും രണ്ട് ട്യൂബും രണ്ട് ഫാനും ഒരു എ.സി.യും ഉപയോഗിക്കാനാവശ്യമായ വൈദ്യുതി ലാഭിക്കാനാകും.ഇന്നലെ 5434മെഗാവാട്ടാണ് രാത്രികാല ഉപഭോഗം.വെളളിയാഴ്ച 5432ഉം, വ്യാഴാഴ്ച 5452ഉം ബുധനാഴ്ച 5355 മെഗാവാട്ടുമാണ് ഉപഭോഗം.സംസ്ഥാനത്ത്ലഭ്യമായ വൈദ്യുതി 4500മെഗാവാട്ടാണ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നത് വിതരണസംവിധാനത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് മാത്രമല്ല പലയിടത്തും വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാക്കുന്നുണ്ട്. ഇത്ര കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പോലും ഏർപ്പെടുത്താതെയാണ് ഇതുവരെ വൈദ്യുതി വിതരണം നടത്തിപ്പോരുന്നത്. വിതരണ സംവിധാനത്തിന്റെ ഗുണനിലവാരവും തടസ്സമില്ലാത്ത വൈദ്യുതിയും ഉറപ്പാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു.