ശ്രീശങ്കരസ്മൃതി കാലടിയിൽ

Tuesday 23 April 2024 1:28 AM IST
ശ്രീശങ്കരസ്മൃതി കാലടിയിൽ

കൊച്ചി : ആദിശങ്കരാചാര്യരുടെ ജന്മജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീശങ്കരസ്മൃതി മേയ് 11ന് കാലടി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന ഉദ്ഘാടനം ചെയ്യും. ശങ്കരഗ്രാമം എന്ന പരിപാടിയുടെ പ്രവർത്തനം ഈ ദിനത്തിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സുരേഷ് പാഴൂർ , ജയകൃഷ്ണൻ നമ്പൂതിരി, കെ.ജി. ഹരിദാസ് ,ഉഷ അന്തർജനം, ശ്രീകല മധു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement