വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഇന്ന് മുതൽ

Tuesday 23 April 2024 1:50 AM IST

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മി​ഷന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായാണ് വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയിരിക്കുന്നത്.

എറണാകുളം ജില്ലയിൽ കാക്കനാട് എം.എ. അബൂബക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി സ്‌കൂളിലാണ് സെന്റർ. ഏപ്രിൽ 23 മുതൽ 25വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ സെന്റർ പ്രവർത്തിക്കും. പോസ്റ്റൽ ബാലറ്റ് ലഭ്യമായിട്ടുള്ള ഉദ്യോഗസ്ഥർക്ക് സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം.

Advertisement
Advertisement