റിലയൻസ് ഇൻഡസ്ട്രീസ് അറ്റാദായത്തിൽ നേരിയ ഇടിവ്

Tuesday 23 April 2024 12:39 AM IST

ഒരു ലക്ഷം കോടി രൂപ പ്രവർത്തനലാഭം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം രണ്ട് ശതമാനം കുറഞ്ഞ് 18,951 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 19,299 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 2.41 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് പത്ത് രൂപ ലാഭവിഹിതം നൽകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വരുമാനം ചരിത്രത്തിലാദ്യമായി പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. ഓയിൽ മുതൽ കെമിക്കൽ വരെയുള്ള ഉത്പന്നങ്ങളുടെ വില്പനയിൽ നേടിയ മികച്ച ഉണർവാണ് റിലയൻസിന്റെ കുതിപ്പിന് സഹായിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപയുടെ പ്രവർത്തന ലാഭം നേടുന്ന കമ്പനിയായി മാറിയതിൽ സന്തോഷമുണ്ട്

മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ്

Advertisement
Advertisement