ഓഹരി വിപണി നേട്ടപാതയിൽ
Tuesday 23 April 2024 12:43 AM IST
കൊച്ചി: ഇസ്രയേലും ഇറാനുമായുള്ള സംഘർഷങ്ങൾ അയഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണി വീണ്ടും മുന്നേറ്റപാതയിലേക്ക് നീങ്ങി. സെൻസെക്സ് 560.29 പോയിന്റ് ഉയർന്ന് 73,648.62ൽ അവസാനിച്ചു. നിഫ്റ്റി 189.40 പോയിന്റ് നേട്ടത്തോടെ 22,336.40ൽ വ്യാപാരം പൂർത്തിയാക്കി. വിദേശ നിക്ഷേപകർ കൂടുതൽ കരുത്തോടെ വിപണിയിലേക്ക് തിരിച്ചെത്തിയതാണ് നേട്ടമായത്. ബാങ്കിംഗ്, ധനകാര്യ, വാഹന മേഖലകളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബി. പി. സി. എൽ, ടാറ്റ കൺസ്യൂമർ, ഐഷർ മോട്ടോഴ്സ്, എൽ ആൻഡ് ടി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ.